റിയാദ്: പി.ടി.എ റഹീം എംഎല്‍എയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തെന്ന് സൂചന. സൗദി പോലീസാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്.കേസിന്റെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം എംഎല്‍എയുടെയും കുടുംബത്തിന്റെയും ഹവാല ഇടപാടുകളെക്കുറിച്ചും സാമ്പത്തിക ശ്രോതസിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.