മത്തങ്ങ വേവിച്ച് മുഖത്തു പുരട്ടൂ.., വ്യത്യാസം മനസ്സിലാക്കൂ

Sruthi November 23, 2018
pumkin-facepack

നിറം വരാനും ചര്‍മ്മ സൗന്ദര്യത്തിനും കെമിക്കലുകള്‍ ഉപയോഗിച്ച് മതിയായില്ലേ. വീട്ടിലുള്ള പച്ചക്കറികള്‍ തന്നെ ഇതിനുള്ള പരിഹാര മാര്‍ഗമാണ്. ഇനി ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും അല്‍പം വേവിച്ച മത്തങ്ങയിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്.

അതിനായി എങ്ങനെ മത്തങ്ങ ഉപയോഗിക്കാം എന്ന് നോക്കാം. ഇത് സൗന്ദര്യസംരക്ഷണത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും സൗന്ദര്യത്തിന് പ്രശ്നമെന്ന് തോന്നുന്നവ പോലും ഇല്ലാതാക്കാന്‍ ഒരു കഷ്ണം വേവിച്ച മത്തങ്ങയിലൂടെ സാധിക്കുന്നു.Pumpkinമുഖത്തെയും കഴുത്തിലേയും ചുളിവുകള്‍ ഇല്ലാതാക്കാം. നല്ലതു പോലെ വേവിച്ച മത്തങ്ങയില്‍ അല്‍പം നാരങ്ങ നീര് മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. അതോടൊപ്പം ചര്‍മ്മത്തിന്റെ തിളക്കവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.pumpkinബ്ലാക്ക്ഹെഡ്സ് പരിഹാരം കാണുന്നതിനും മത്തങ്ങ ഉപയോഗിക്കാവുന്നതാണ്. നല്ലതു പോലെ വേവിച്ച മത്തങ്ങ അല്‍പം തേന്‍, ആപ്പിള്‍ സിഡാര്‍ വിനീഗര്‍, പഞ്ചസാര എന്നിവ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രതിസന്ധികളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മത്തങ്ങ ഫേസ്പാക്ക്.beautyഅല്‍പം മത്തങ്ങയില്‍ ബേക്കിംഗ് സോഡ മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കറുത്ത പുള്ളികളെ പൂര്‍ണമായും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല കറുത്ത പുള്ളികളുടെ പാടിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മത്തങ്ങ ഫേസ്പാക്ക്.

Read more about:
EDITORS PICK