നിപ വൈറസ്; മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യവകുപ്പിന്റെ നിർദേശം

Pavithra Janardhanan November 27, 2018

സംസ്ഥാനത്ത് നിപ വൈറസ് ജാഗ്രത നിര്‍ദേശം. മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഡിസംബര്‍ ജനുവരി സമയത്താണ് വവ്വാലുകളുടെ പ്രജനനകാലം. വവ്വാലുകളുടെ പ്രജനന കാലത്ത് വ്യാപനമുണ്ടാകാം.

ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കണം.അണുബാധ നിയന്ത്രണത്തിനുള്ള സംവിധാനം ഒരുക്കണം. പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.അതേസമയം കേരളത്തെ ഭീതിയിലാഴ്ത്തി നിപ വൈറസ് പണി മൂലം സംസ്ഥാനത്ത് മരണപ്പെട്ടത് 21 പേരാണെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ടിൽ പറയുന്നു.എന്നാൽ പതിനേഴുപേരാണ് മരിച്ചതെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്ക്.

നിപ വൈറസ് ബാധിച്ച് ആദ്യം മരിച്ചത് റേഡിയോളജിസ്റ്റ്, നഴ്‌സ് ലിനിയല്ല, നിപ തിരിച്ചറിയാതെ മരിച്ചത് നിരവധി പേരെന്ന് ഗവേഷണ റിപ്പോര്‍ട്ട്

Read more about:
EDITORS PICK