വിവിധ ഗെറ്റപ്പുകളില്‍ ഒടിയന്‍; പുതിയ പോസ്റ്റര്‍ കാണാം

Pavithra Janardhanan November 27, 2018

ഒടിയന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.മോഹൻലാലിൻറെ രണ്ടു കഥാപാത്രങ്ങളെയാണ് പോസ്റ്ററിൽ കാണാൻ കഴിയുക.ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്.

കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും താരം തിരശ്ശീലയിലെത്തിക്കുന്നു.

 

ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് ജോഷി, നരേന്‍, ഇന്നസെന്റ്, കൈലാസ്, സന അല്‍ത്താഫ്, സിദ്ധിഖ്, നന്ദു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പീറ്റര്‍ ഹെയ്നാണ് സംഘട്ടനം ഒരുക്കുന്നത്. ആര്‍ട്ട് ഡയറക്ടര്‍ പ്രശാന്ത് മാധവ്, എം ജയചന്ദ്രന്‍, സാം സി എസ് എന്നിവര്‍ സംഗീതവും നിര്‍വഹിക്കുന്നു. ഡിസംബര്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Read more about:
EDITORS PICK