ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

Sruthi December 3, 2018
accident

സലാല: ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുപേരും മലയാളികളാണ്. മലപ്പുറം സ്വദേശികളാണ് മരിച്ചത്.accident-lawyersപള്ളിക്കല്‍ ബസാര്‍ സലാം, അസൈനാര്‍, ഇ.കെ.അഷ്റഫ് എന്നിവരാണ് മരിച്ചത്. ഡിവൈഡറില്‍ ഇടിച്ച് വാഹനം കത്തുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.accident2മരിച്ചവരില്‍ രണ്ട് പേര്‍ സന്ദര്‍ശന വിസയില്‍ സലാലയിലെത്തിയവരാണ്. മൃതദേഹങ്ങള്‍ സലാല ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read more about:
EDITORS PICK