എല്ലാവരില്‍ നിന്നും വ്യത്യസ്ഥയായി പ്രിയങ്ക ചോപ്ര, വിവാഹ വസ്ത്രം വൈറലാകുന്നു

Sruthi December 3, 2018
priyanka-chopra

ദീപിക-രണ്‍വീര്‍ വിവാഹത്തിനുശേഷം ബോളിവുഡ് സാക്ഷിയായത് പ്രിയങ്ക-നിക്ക് വിവാഹ ആഘോഷങ്ങള്‍ക്കായിരുന്നു.

ദീപികയുടെ വിവാഹ ഒരുക്കങ്ങളില്‍ നിന്ന് പ്രിയങ്ക എന്ത് മാറ്റം കൊണ്ടുവരുമെന്ന ആകാംഷയിലായിരുന്നു ആരാധകര്‍. വിവാഹക്ഷണക്കത്തില്‍ തന്നെ വ്യത്യസ്തത കൊണ്ടുവരാന്‍ പ്രിയങ്ക-നിക്ക് ദമ്പതികള്‍ സാധിച്ചു.priyankaവ്യത്യസ്തത നിറഞ്ഞ വേഷമായിരുന്നു പ്രിയങ്ക തെരഞ്ഞെടുത്തത്. ജോധ്പൂരിലെ ഉമൈദ് ഭവാന്‍ പാലസില്‍ വെച്ച് ക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു വിവാഹം. ഡിസംബര്‍ രണ്ടിന് പഞ്ചാബി ആചാര പ്രകാരവും വിവാഹം നടന്നു. പ്രശസ്ത ഡിസൈനറായ റാല്‍ഫ് ലൊറെയ്ന്‍ ആണ് വിവാഹത്തിനായി ഇരുവരെയും അണിയിച്ചൊരുക്കിയത്.chopraഉമൈദ് ഭവന്‍ പാലസിന് പുറകിലെ വിശാലമായ പുല്‍ത്തകിടിയാണ് വിവാഹത്തിന് വേദിയായത്. പേസ്റ്റല്‍ തീമില്‍ ഒരുക്കിയ വിവാഹ ആഘോഷങ്ങളില്‍ പ്രിയങ്കയുടെ ബ്രൈഡ്‌സ്‌മെയ്ഡുകള്‍ ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രം തിരഞ്ഞെടുത്തപ്പോള്‍ നിക്കിന്റെ ഗ്രൂംസ്‌മെന്‍ കറുത്ത കോട്ടിലും സ്യൂട്ടിലും തിളങ്ങി.priyanka-weddingമെഹന്തി ആഘോഷ വസ്ത്രങ്ങളാണ് ശ്രദ്ധേയമായത്. കളര്‍ഫുള്‍ ചുരിദാര്‍ മോഡല്‍ ഗൗണാണ് പ്രിയങ്ക അണിഞ്ഞിരിക്കുന്നത്.

പ്രശസ്ത ജ്വല്ലറി ഡിസൈനറായ ചോപ്പര്‍ഡ് ഒരുക്കിയ വിവാഹ മോതിരമാണ് പ്രിയങ്കയും നിക്കും തിരഞ്ഞെടുത്തത്. കനത്ത കാവലിലായിരുന്നു വിവാഹം. ക്ഷണിക്കപ്പെട്ടവരെ അല്ലാതെ മറ്റാരെയും വിവാഹവേദിയിലേക്ക് കടത്തിവിട്ടില്ല.priyanka-chopra-nick-jonas

Read more about:
EDITORS PICK