ഡെല്‍ഹി ആറാമതും തോറ്റു; മുംബൈ നാലാം സ്ഥാനത്ത്

Sebastain December 4, 2018

ന്യൂഡെല്‍ഹി: ഐഎസ്എല്ലില്‍ ഡെല്‍ഹി ഡൈനാമോസ് ആറാമതും തോറ്റു. സ്വന്തം തട്ടകത്തില്‍ മുംബൈ സിറ്റി എഫ്‌സിയോടാണ് രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെട്ടത്. ഇതോടെ പത്ത് കളിയില്‍ നിന്നും ഒരൊറ്റ ജയം പോലുമില്ലാതെ പോയിന്റ് പട്ടികയില്‍ അവസാനക്കാരാണ് ഡെല്‍ഹി.
മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ഡെല്‍ഹി ലീഡ് നേടിയിരുന്നു. ലാലിയന്‍ സ്വാല ചാങ്തയാണ് ഡെല്‍ഹിക്ക് ആദ്യലീഡ് നേടിക്കൊടുത്തത്. 49ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റാഫേല്‍ ബാസ്റ്റോസാണ് മുംബൈയ്ക്ക് വേണ്ടി ഗോള്‍ മടക്കിയത്. പ്രിതം കോട്ടല്‍ ബോക്‌സില്‍ കൈ കൊണ്ട് പന്ത് തൊട്ടതാണ് മുംബൈയ്ക്ക് അനുകൂല പെനാല്‍റ്റി ലഭ്യമാക്കിയത്.

61ാം മിനിറ്റില്‍ മാര്‍ട്ടി ക്രെസ്പിയുടെ സെല്‍ഫ് ഗോളിലാണ് മുംബൈ വീണ്ടും നേടിയത്. എന്നാല്‍ സന്തോഷം അടങ്ങും മു്‌മ്പേ ഡെല്‍ഹി തിരിച്ചടിച്ചു. ജിയാന്നി സ്യുവെര്‍ലൂണായിരുന്നു ബോക്‌സില്‍ നിന്നും പിറകോട്ട് തളളിക്കൊടുത്ത പന്ത് പോസ്റ്റിലെത്തിച്ചത്.
എന്നാല്‍ മൂന്ന് മിനിറ്റിനുളളില്‍ മുംബൈ വീണ്ടും ലീഡ് ഉയര്‍ത്തി. പൗലോ മച്ചഡോയുടെ പാസില്‍ റെയ്‌നിയര്‍ ഫെര്‍ണാണ്ടസാണ് മുംബൈയ്ക്കായി ഗോള്‍വല ഭേദിച്ചത്.

80ം മിനിറ്റില്‍ ക്യാപ്റ്റന്‍ പൗലോ മച്ചഡോയുടെ ഗോളോടെ മുംബൈ വിജയം ഉറപ്പിച്ചു. ഈ ജയത്തോടെ പതിനേഴ് പോയിന്റായ മുംബൈ എഫ്‌സി നാലാം സ്ഥാനത്തേക്ക് കയറി.

Tags: , ,
Read more about:
EDITORS PICK