നിങ്ങളുടെ മുഴക്കമുള്ള ശബ്ദത്തില്‍ എന്‍റെ ഒടിയന്‍ പൂര്‍ത്തിയായി; ശ്രീകുമാർ മേനോൻ

Pavithra Janardhanan December 4, 2018

പരസ്യ ചിത്ര സംവിധായകൻ വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ.താര ചക്രവർത്തി മോഹൻലാലിൻറെ വ്യത്യസ്ത ഗെറ്റപ്പുകൾ കൊണ്ട് തന്നെ ആരാധകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും എത്തുന്നു എന്ന വാർത്തയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യമായിരിക്കും ചിത്രത്തിലുണ്ടാകുക.കഴിഞ്ഞ ദിവസം ശ്രീകുമാർ മേനോൻ തന്നെ ഇത് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

ഒടിയനിൽ മമ്മൂട്ടിയുമുണ്ടാകുമെന്ന വാർത്തകൾ മുൻപേ സജീവമായിരുന്നു. എന്നാൽ അതിന് അണിയറ പ്രവർത്തകരുടെ സ്ഥിരീകരണം കിട്ടിയിരുന്നില്ല. അതാണ് ഇപ്പോൾ സർപ്രൈസ് പൊളിച്ച് പുറത്തു വന്നിരിക്കുന്നത്.ഡിസംബർ പതിനാലിനാണ് ഒടിയൻ തീയേറ്ററുകളിലെത്തുന്നത്.

‘‘മമ്മൂക്കയ്ക്ക് നന്ദി. ഇതൊരു സ്വപ്നം സഫലമാകുന്ന നിമിഷമാണ്. നിങ്ങളുടെ മുഴക്കമുള്ള ശബ്ദത്തില്‍ എന്‍റെ ഒടിയന്‍ പൂര്‍ത്തിയായി’’– ശ്രീകുമാർ മേനോൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Tags: ,
Read more about:
EDITORS PICK