130 കിലോ ഭാരമുള്ള യുവതി കാമുകന്റെ നെഞ്ചില്‍ കയറിയിരുന്നു ; യുവാവ് മരിച്ചു ; വിചാരണയില്‍ സത്യം പുറത്തുവന്നു

Chithra December 5, 2018

133 കിലോയുള്ള കാമുകി 50 കിലോ ഭാരമുള്ള യുവാവിന്റെ മുകളില്‍ കയറിയിരുന്നാല്‍ അവസ്ഥയെന്താകും. 44 കാരി വിന്‍ഡി തോമസാണ് കാമുകന്‍ കീനോ ബട്‌ലറോട് ഈ കൃത്യം ചെയ്ത്. പെന്‍സില്‍വാനിയയിലെ വീട്ടിലാണ് സംഭവം.

കൊലപാതകമാണെന്ന് യുവതി പിന്നീട് സമ്മതിച്ചു. 36 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഇവരെ കാത്തിരിക്കുന്നത്. കാമുകന്റെ കൈയ്യില്‍ കുത്തിയതിന് തെളിവുണ്ട്. ഒപ്പം മേശക്കാലുപയോഗിച്ച് അടിച്ചതിനും തെളിവുണ്ട്. ഇതിന് ശേഷമാണ് കയറി ഇരുന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

മദ്യപിച്ച് ബോധം നഷ്ടമായതോടെ മയക്കുമരുന്ന് വാങ്ങാനുള്ള ശ്രമത്തിലായിരുന്നു താനെന്ന് വിന്‍ഡി സമ്മതിച്ചു. ഇതിന്റെ പേരിലുള്ള വഴക്കാണ് പ്രശ്‌നമായത്. ദേഷ്യത്തിന് യുവാവിനെ ഉപദ്രവിച്ചതോടെയാണ് കൊലപാതകത്തിലേക്കെത്തിയത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും മദ്യലഹരിയിലാണ് എല്ലാമെന്നും കോടതിയില്‍ ഇവര്‍ ആദ്യം വാദിച്ചിരുന്നു. എന്നാല്‍ യുവാവിന്റെ ശരീരത്തിലെ പരിക്കുകള്‍ ചൂണ്ടിക്കാണിച്ച് പ്രസിക്യൂട്ടര്‍ മറുവാദം ഉന്നയിക്കുകയായിരുന്നു.

കാമുകന്‍ മരിച്ചതോടെ യുവതി തന്നെ പോലീസിനെ വിളിച്ച് പറയുകയായിരുന്നു. തലയിലും കഴുത്തിനുമേറ്റ പരിക്കും ശ്വസിക്കാനുള്ള ബുദ്ധിമുട്ടുമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം വ്യക്തമാക്കുന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK