താരൻ എങ്ങനെ അകറ്റാം?

Pavithra Janardhanan December 5, 2018

മുടിയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നവരെ ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ് താരൻ. താരൻ എങ്ങനെയകറ്റാമെന്ന ചിന്തിക്കുന്നവർ ഇപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. താരന്‍റെ പ്രശ്നമുള്ളവർ ഷാംപൂവും കണ്ടീഷണറും പതിവായി ഉപയോഗിക്കുക. വീര്യം കുറഞ്ഞ ഷാംപൂ, കണ്ടീഷണർ എന്നിവ ഉപയോഗിക്കുന്നതാകും തലയോട്ടിക്ക് നല്ലത്.

 

മുടിക്ക് നിറം കൂട്ടാൻ ഉപയോഗിക്കുന്ന ജെല്ലുകളും സ്പ്രേകളും മുടിയുടെ സ്വാഭാവികതയെ നശിപ്പിക്കും. അതിനാൽ ഇവയുടെ ഉപയോഗം കുറയ്ക്കുക.
അമിതമായ താരനുണ്ടെങ്കിൽ ഡോക്‌ടറെ കാണാൻ മടിക്കരുത്. ഡോക്റ്റർ നൽകുന്ന താരനെതിരെയുള്ള മരുന്നുകൾ ഉപയോഗിക്കാം.

dandruff

വ്യായാമം പതിവാക്കുക. സന്തുലിത ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.‌
സമ്മർദം കുറയ്ക്കാനുള്ള വ്യായാമങ്ങൾ ശീലമാക്കുക. ശാരീരകമായി മികച്ച ആരോഗ്യം പ്രദാനം ചെയ്യാൻ ഇതിനാകും.

Tags: , ,
Read more about:
EDITORS PICK