കേരളത്തില്‍ കോംഗോ പനിയില്ല; മലപ്പുറം സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവ്

Sebastain December 5, 2018

തൃശൂര്‍: തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിനിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരണം. മണിപ്പാല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവാണെന്ന് തൃശൂര്‍ ഡി എം ഓ ഡോ.റീന പറഞ്ഞു. കോംഗോ പനി ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ ഇനി ഇയാളെ മാറ്റി പാര്‍പ്പിക്കേണ്ടതില്ലെന്നും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡി എം ഒ അറിയിച്ചു.

കഴിഞ്ഞ മാസം 27ാം തിയതി യു എ ഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി മൂത്രാശയ അണുബാധക്ക് ചികിത്സ തേടിയപ്പോഴാണ് കോംഗോ പനി ബധിച്ചെന്ന സംശയത്തെ തുടന്ന് രക്തസാംപിള്‍ പരിശോധനയ്ക്ക് അയച്ചത്. ഇയാള്‍ക്ക് നേരത്തേ കോംഗോ പനി ബാധിച്ച വിവരം ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഉറപ്പുവരുത്തേണ്ടതിനായി ഇയാളെ നിരീക്ഷണത്തിലാക്കിയത്.

പരിശോധനക്ക് അയച്ച രക്ത സാംപിളിന്റെ ഫലം നെഗറ്റീവായതോടെ സംസ്ഥാനത്ത് കോംഗോ പനി ഇതുവരെ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി. നെയ്‌റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്.

Tags: , ,
Read more about:
EDITORS PICK