നിപ വൈറസ്; വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

Pavithra Janardhanan December 5, 2018

നിപ വൈറസുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദേശം. സംസ്ഥാനത്ത് പുതുതായി ഒരിടത്തുപോലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും കഴിഞ്ഞ വര്‍ഷം നിപ വൈറസ് ഉണ്ടായ സാഹചര്യം കണക്കിലെടുത്താണ് മുന്‍ കരുതലുകള്‍ എടുത്തത് എന്നും ആരോഗ്യ വകുപ്പ്.

പാലക്കാട് ആശുപത്രിയില്‍ നിപ വൈറസ് കണ്ടെത്തിയെന്നത് തികച്ചും അടിസ്ഥാന രഹിതമായ പ്രചരണം മാത്രമാണെന്നും ആരോഗ്യ വകുപ്പ്.ആളുകളെ ഭയപ്പെടുത്തുന്ന പ്രവണതകളിൽ നിന്നും പപിന്മാറണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

നിപ വൈറസ്; മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യവകുപ്പിന്റെ നിർദേശം

Read more about:
EDITORS PICK