ഈ വിരാട് കോലിയെ ഓസ്‌ട്രേലിയക്കാര്‍ ഇങ്ങനെ പേടിക്കുന്നത് എന്തിനാണ്? കാര്യം ഇതാണ്

Chithra December 5, 2018
virat-kohli

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധ മുഴുവന്‍ ഒരാളിലാണ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ആ ശ്രദ്ധാകേന്ദ്രം. കോലിയുടെ ബാറ്റിംഗ് മികവിനെ എങ്ങിനെ തടയാമെന്നാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യുന്നത്. എന്തിനാണ് കോലിയെ ഇങ്ങനെ ഭയക്കുന്നതെന്ന് പലര്‍ക്കും സംശയം തോന്നിയേക്കാം. ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് പുസ്തകമാണ് ഈ ആശങ്കകള്‍ക്ക് കാരണമെന്നതാണ് വാസ്തവം.

VIRATKOHLI

ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ ഏറ്റവും മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് വിരാട്. കഴിഞ്ഞ വട്ടം ടെസ്റ്റുകളില്‍ നാല് സെഞ്ചുറികളും, 692 റണ്ണുമാണ് താരം വാരിക്കൂട്ടിയത്, ശരാശരി 86.25. ചുറ്റുമുള്ളവര്‍ തകര്‍ന്നുവീണപ്പോഴും കോട്ട സുരക്ഷിതമായി കാക്കാന്‍ വിരാട് മുന്നിലുണ്ടായിരുന്നു. ഇക്കുറി എംഎസ് ധോണിയില്‍ നിന്നും ഏറ്റെടുത്ത ക്യാപ്റ്റന്‍ പദവിയുമായാണ് കോലി എത്തുന്നത്. മുന്‍പൊരു ഇന്ത്യന്‍ ക്യാപ്റ്റനും നേടാന്‍ കഴിയാത്ത ആ നേട്ടമാണ് വിരാടിന്റെ ലക്ഷ്യം- ഓസ്‌ട്രേിയന്‍ പരമ്പര വിജയം.

Virat-Kohli

കഴിഞ്ഞ മാസം 30 തികഞ്ഞ കോലി ലോകത്തിലെ മുന്‍നിര ബാറ്റ്‌സ്മാനാണ്, ടെസ്റ്റിലും ഏകദിനത്തിലും ഈ വര്‍ഷം ഇതുവരെ നേടിയത് ആയിരത്തിലേറെ റണ്‍സ്. ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നെടുംതൂണാണ് കോലിയെന്നതാണ് ഓസ്‌ട്രേലിയയെ ഇരുത്തിചിന്തിപ്പിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റനോട് ഏറ്റുമുട്ടാന്‍ ഇറങ്ങി കാര്യം വഷളാക്കരുതെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ പ്രധാന ഉപദേശം. വാശികയറിയാല്‍ ജയിച്ചിട്ടേ നിര്‍ത്തൂ എന്ന തത്വം ഇന്ത്യന്‍ ക്യാപ്റ്റനുണ്ടെന്ന് റിക്കി പോണ്ടിംഗ് തന്നെ ഓര്‍മ്മിപ്പിച്ചിരുന്നു,

പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹസേല്‍വുഡ്, പാറ്റ് കുമിന്‍സ്, സ്പിന്നര്‍ നഥാന്‍ ലിയോണ്‍ എന്നിവര്‍ക്ക് മുന്നിലുള്ള വെല്ലുവിളിയും വിരാടിന്റെ വിക്കറ്റ് വീഴ്ത്തുകയെന്നതാണ്.

Read more about:
EDITORS PICK