ഹെയര്‍ഡൈ ഉപയോഗിച്ചത് പണിയായി, മുഖം തടിച്ചുവീര്‍ത്ത് വികൃതമായി, ഞെട്ടിക്കുന്ന കാഴ്ച

Sruthi December 5, 2018
hair-dye

കെമിക്കലുകള്‍ പലപ്പോഴും അപകടങ്ങളും പല രോഗങ്ങളും ഉണ്ടാക്കാറുണ്ട്. ഒരു ഉറപ്പുമില്ലാതെയാണ് പലരും ചര്‍മ്മത്തിനും മുടിക്കും കെമിക്കലുകള്‍ തേക്കുന്നത്. ഇവിടെ സംഭവിച്ചതു കേട്ടാല്‍ ഞെട്ടും. ഹെയര്‍ഡൈ വരുത്തിവെച്ചത് കണ്ടോ? മുഖം പോലും വികൃമായിരിക്കുന്നു.

സുന്ദരിയായ യുവതിക്ക് സംഭവിച്ചത് കേട്ടാല്‍ വിശ്വസിക്കില്ല. മരിച്ചുപോകുന്നവിധത്തിലായിരുന്നു മാറ്റം. ഫ്രഞ്ച് വനിത എസ്റ്റെല്ല എന്ന 19 കാരിയുടെ മുഖം അസാധാരണവിധം തടിച്ചുവീര്‍ത്തു. മുടിയില്‍ നിറം കലര്‍ത്താന്‍ ഇവര്‍ ഉപയോഗിച്ച ഒരു ഹെയര്‍ഡൈ ഉണ്ടാക്കിയ അലര്‍ജിയില്‍ മുഖവും തലയും വീര്‍ത്ത് ബള്‍ബിന്റെ ആകൃതിയില്‍ ആയിരുന്നു.hairdyeഡാര്‍ക്ക് നിറത്തിലുളള ഹെയര്‍ഡൈകളിലും മേക്കപ്പ് സാധനങ്ങളിലും അടങ്ങിയ പാരഫിനിലെനിഡയാമിന്‍ (പിപിഡി) എന്ന കെമിക്കല്‍ ഉണ്ടാക്കിയ അലര്‍ജിയുടെ അനുഭവം ഭീകരമായിരുന്നു.സംഭവത്തിന്റെ വീഡിയോയും ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.hair-dye-allergyമുഖം 22 ഇഞ്ചില്‍ നിന്ന് 24.8 ഇഞ്ചായി വലുപ്പം വച്ച എസ്തറിന് ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നു. ഡൈ ഉപയോഗിച്ചതിന് തൊട്ടുപിന്നാലെ ആദ്യം തലയില്‍ ചൊറിച്ചില്‍ ഉണ്ടായി. പിന്നാലെ തന്നെ തല വീര്‍ക്കാന്‍ തുടങ്ങി. ഇടയില്‍ ശ്വാസം മുട്ടലും നാവ് വീര്‍ത്തു വരികയും ചെയ്തു. പ്രശ്നം പരിഹരിക്കാന്‍ അലര്‍ജിക്കുള്ള മരുന്ന് ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. വിദഗ്ദമായ ചികിത്സയ്ക്ക് ശേഷമായിരുന്നു എസ്തറിന് പഴയ രൂപത്തിലേയ്ക്ക് മടങ്ങിവരാന്‍ കഴിഞ്ഞത്.woman-hairഅതേസമയം ഹെയര്‍ഡൈ ഉപയോഗിക്കുന്നതിന് മുമ്പായി അതില്‍പറഞ്ഞിരുന്ന നിര്‍ദേശം കര്‍ശനമായി താന്‍ പാലിച്ചില്ലെന്നും യുവതി പറയുന്നുണ്ട്. ഡൈ പൂര്‍ണ്ണമായും ഉപയോഗിക്കും മുമ്പായി അത് ഏതെങ്കിലും അലര്‍ജി ഉണ്ടാക്കുന്നുണ്ടോ എന്നറിയാന്‍ പരീക്ഷിച്ച് 48 മണിക്കൂര്‍ കാത്തിരിക്കേണ്ടത് ഉണ്ടായിരുന്നു. എന്നാല്‍ വെറും 30 മിനിറ്റ് മാത്രമാണ് പെണ്‍കുട്ടി എടുത്തത്.

സാധാരണഗതിയില്‍ പിപിഡി ഇരുണ്ട നിറത്തിലുള്ള ഹെയര്‍ഡൈകളിലും മേക്കപ്പ് സാധനങ്ങളിലും ഉപയോഗിക്കാറുണ്ട്. അതുകൊണ്ടു തന്നെ തന്റെ അനുഭവം ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണെന്ന് എസ്തര്‍ പറയുന്നു. അലര്‍ജികള്‍ ശരീരത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും എസ്തര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read more about:
EDITORS PICK