മ​ല​യാ​റ്റൂ​രി​ലെ ​പ്ര​കൃ​തി വി​സ്മ​യം ഭ​ര​ണി​ക്കു​ഴി വെ​ള​ള​ച്ചാ​ട്ടം

Pavithra Janardhanan December 6, 2018

മ​ല​യാ​റ്റൂ​ർ വ​ന​മേ​ഖ​ല​യി​ൽ  പ്ര​കൃ​തി​ര​മ​ണീ​യ കാ​ഴ്ച​ക​ൾ ഒ​ളി​ഞ്ഞു കി​ട​പ്പു​ണ്ട്. ഇ​ല്ലി​ത്തോ​ട് മ​ഹാ​ഗ​ണി​ത്തോ​ട്ട​വും ഒ​രു കാ​ല​ത്ത് നാ​ട്ടു​കാ​ർ​ക്കു മാ​ത്രം അ​റി​യാ​വു​ന്ന​താ​യി​രു​ന്നു. പി​ന്നീ​ട് സി​നി​മ​ക്കാ​രു​ടെ ഇ​ഷ്ട ലൊ​ക്കേ​ഷ​നാ​യ​തോ​ടെ ധാ​രാ​ളം പേ​ർ എ​ത്തി​ത്തു​ട​ങ്ങി. മ​ല​യാ​റ്റൂ​ർ മ​ണ​പ്പാ​ട്ടു​ചി​റ, മ​ഹാ​ഗ​ണി​ത്തോ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. അ​ധി​ക​മാ​രും അ​റി​യ​പ്പെ​ടാ​തെ കി​ട​ക്കു​ന്ന പ്ര​കൃ​തി​ഭം​ഗി​ക​ളും മ​ല​യാ​റ്റൂ​ർ ഒ​ളി​പ്പി​ച്ചു വ​ക്കു​ന്നു. അ​തി​ലൊ​ന്നാ​ണ് ഭ​ര​ണി​ക്കു​ഴി വെ​ള​ള​ച്ചാ​ട്ടം.


വ​ന​ത്തി​നു​ള​ളി​ൽ ആ​രു​ടെ​യും മ​നം ക​വ​രു​ന്ന വെ​ള​ള​ച്ചാ​ട്ട​മാ​ണി​ത്. മ​ല​യാ​റ്റൂ​ർ അ​ടി​വാ​ര​ത്ത് തോ​മ​സ്ശ്ലീ​ഹാ​യു​ടെ പ്ര​തി​മ​ക്ക് സ​മീ​പ​ത്ത് നി​ന്നും ഒ​ന്ന​ര​കി​ലോ​മി​റ്റ​ർ ദൂ​രെ വ​ന​ത്തി​നു​ള​ളി​ലാ​യാ​ണ് ഈ ​പ്ര​കൃ​തി വി​സ്മ​യം ഒ​ളി​ച്ചി​രി​ക്കു​ന്ന​ത്. സാ​ഹ​സി​ക യാ​ത്ര ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന ഒ​ന്നു​കൂ​ടി​യാ​ണി​ത്. ആ​ന​തു​ട​ങ്ങി​യ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ ഉ​ള​ള പ്ര​ദേ​ശമാ​യ​തി​നാ​ൽ‌ വ​ന​പാ​ല​ക​ർ ഇ​വി​ടേ​ക്ക് പൊ​തു​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്കാ​റി​ല്ല. മ​ഴ​ക്കാ​ല​ത്താ​ണ് ഇ​വി​ടു​ത്തെ പ്ര​ക‌ൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​കു​ക. മ​ഴ​ക്കാ​ല​ത്ത് മ​ല​മു​ക​ളി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന നി​ര​വ​ധി അ​രു​വി​ക​ൾ ഭ​ര​ണി​ക്കു​ഴി​യി​ൽ എ​ത്തു​മ്പോ​ൾ ഒ​ന്നു​ചേ​രു​ന്നു. വെ​ള​ളം വ​ലി​യ പാ​റ​ക​ളി​ലൂ​ടെ കു​ത്തി​യൊ​ഴു​കി എ​ത്തു​ന്ന​തു ഭ​ര​ണി പോ​ലു​ള​ള വ​ലി​യ കു​ഴി​ക​ളി​ലേ​ക്കാ​ണ്.​അ​തി​നാ​ലാ​ണ് ഈ ​പ്ര​കൃ​തി​ഭം​ഗി​ക്ക് ഭ​ര​ണി​ക്കു​ഴി എ​ന്ന പേ​രു​വ​ന്ന​ത്. മ​ല​മു​ക​ളി​ലെ പ​ല ഔ​ഷ​ധ സ​സ്യ​ങ്ങ​ളി​ലും ത​ട്ടി വ​രു​ന്ന ഔ​ഷ​ധ​ഗു​ണ​മു​ള്ള വെ​ള്ള​മാ​ണി​ത്. അ​തി​നാ​ൽ വെ​ള​ള​ത്തി​ൽ കു​ളി​ക്കു​മ്പേ​ൾ പ്ര​ത്യേ​ക ഉ​ൻ​മേ​ഷം ല​ഭി​ക്കു​ന്നു​വെ​ന്ന് അ​നു​ഭ​വ​സ്ഥ​ർ. നാ​ട്ടു​കാ​ർ​ക്കു​പോ​ലു​മ​റി​യി​ല്ല മ​ല​യാ​റ്റൂ​രി​ലെ ഈ ​പ്ര​കൃ​തി വി​സ്മ​യം.

കേ​ട്ട​റി​ഞ്ഞ് പ​ല​രും വ​ന​പാ​ല​ക​രു​ടെ ക​ണ്ണ്‌​വെ​ട്ടി​ച്ച് ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ പ്ലാ​സ്റ്റി​ക്കും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും ഇ​വി​ടെ ഉ​പേ​ക്ഷി​ച്ചാ​ണ് പോ​കു​ന്ന​ത്. അ​ത് കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്കും,വ​ന​ത്തി​നും നാ​ശം വ​രു​ത്തു​ന്നു​മു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്ക് ക​യ​റ്റി​വി​ടു​ക​യാ​ണെ​ങ്കി​ൽ മ​നോ​ഹ​ര​മാ​യൊ​രു ദ്യ​ശ്യാ​നു​ഭ​വ​മാ​യി​രി​ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ക.

കാഴ്ചകളുടെ സ്വർഗഭൂമി വയനാടിന്റെ ഹൃദയത്തിലൂടെ പ്രകൃതിയെ അടുത്തറിയാം

Read more about:
EDITORS PICK