കാമുകി ധരിച്ച ചുരിദാര്‍ ഇഷ്ടപ്പെടാത്ത കാമുകന് ദേഷ്യപ്പെട്ടു. കമിതാക്കള്‍ തമ്മില്‍ വഴക്കായി. ഒടുവില്‍ കാമുകന് യുവതിയുടെ കരണത്തടിച്ചു. കളി കൈയ്യാങ്കളിയില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു. പിന്നീട് പോലീസിലും വിവരമെത്തി.കാമുകിയും കാമുകനും സ്ഥലത്തു നിന്നു മുങ്ങിയെങ്കിലും, ഇരുവരെയും പൊക്കിയ പൊലീസ് സംഘം പ്രണയവും പൊളിച്ചടുക്കി.കോട്ടയത്ത് പട്ടാപകലാണ് സംഭവം അരങ്ങേറിയത്. നഗരത്തിലെ പ്രമുഖ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളും ഒരേ കോളേജില്‍ പഠിക്കുന്നവരുമായിരുന്നു ഇരുവരും. കോളേജിലെത്തിയ യുവതി ധരിച്ച ചുരിദാര്‍ കാമുകനായ യുവാവിന് ഇഷ്ടമായില്ല. ചുരിദാറിനെച്ചൊല്ലി ഇരുവരും വാക്ക് തര്‍ക്കമുണ്ടായി.
കാമുകനോടു പിണങ്ങി യുവതി കോളേജില്‍ നിന്നിറങ്ങി പിന്നാലെ, ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ കാമുകനും പറന്നെത്തി.നടുറോഡില്‍ കാമുകിയെ തടഞ്ഞു നിര്‍ത്തി കാമുകന് ചോദ്യം ചെയ്തു. റോഡില്‍ വച്ചുള്ള ചോദ്യം ചെയ്യല്‍ യുവതിക്ക് ഇഷ്ടപ്പെട്ടില്ല. ദേഷ്യപ്പെട്ട് പോകാന്‍ ശ്രമിച്ചു. നിയന്ത്രണം നഷ്ടമായ കാമുകന് യുവതിയുടെ കരണത്തടിച്ചു.
അടിയേറ്റ യുവതി റോഡിനു നടുവില്‍ നിന്ന് പൊട്ടിക്കരഞ്ഞു.. ആളുകള്‍ കൂടിയതോടെ സംഗതി കൈവിട്ട് പോകുമെന്നു കണ്ട യുവാവ് ഉടന്‍ ബുള്ളറ്റില്‍ സ്ഥലം വിട്ടു. യുവതിയും കോളേജിലേയ്ക്കു മടങ്ങി.സംഭവം കണ്ടു നിന്ന നാട്ടുകാരില്‍ ഒരാള്‍ വിവരം ഡിവൈ.എസ്.പി ആര്.ശ്രീകുമാറിനെ അറിയിച്ചു.സമീപത്തെ കടയിലെ വ്യക്തി നല്കിയ സൂചന പ്രകാരം ബൈക്കിന്റെ നമ്പര്‍ പൊലീസ് കണ്ടെത്തി. നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥിയുടേതാണ് ബുള്ളറ്റെന്ന് കണ്ടെത്തിയ പൊലീസ്, ഇയാളെ പിടികൂടി. തന്റെ സുഹൃത്താണ് ബുള്ളറ്റുമായി പോയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ബുള്ളറ്റിലെത്തിയ കാമുകനെ പൊലീസ് പൊക്കി.പൊലീസ് ഇരുവരെയും ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു.
രണ്ടു പേരുടെയും വീട്ടുകാരെയും വിളിച്ചു വരുത്തി കാര്യങ്ങളെല്ലാം ധരിപ്പിച്ചു. വിദ്യാര്‍ത്ഥിയായ കാമുകന് കാമുകിയോട് കൂടുതല്‍ അധികാരം പ്രയോഗിക്കാന്‍ പോയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുവര്‍ക്കും താക്കീത് നല്കി.