ഈ ഭക്ഷണങ്ങള്‍ നിങ്ങള്‍ വീണ്ടും ചൂടാക്കിയാണോ കഴിക്കുന്നത്? അപകടം ക്ഷണിച്ചുവരുത്തരുത്, അറിഞ്ഞിരിക്കൂ

Sruthi December 6, 2018
food

പാകം ചെയ്ത ഭക്ഷണങ്ങള്‍ തണുത്തു കഴിയുമ്പോള്‍ വീണ്ടും ചൂടാക്കി കഴിക്കുന്നത് എല്ലാ വീടുകളിലേയും പതിവാണ്. ഭക്ഷണവിഭവങ്ങള്‍ ചൂടോടെ കഴിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍, വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത പല ഭക്ഷണങ്ങളുമുണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ മാരക രോഗങ്ങള്‍ ഉണ്ടാക്കും.

അപകടം നിങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. എല്ലാത്തരം ഭക്ഷണങ്ങളും ഇത്തരത്തില്‍ ചൂടാക്കി കഴിക്കാവുന്നതല്ലെന്ന്. അത്തരം ഭക്ഷണങ്ങളെപ്പറ്റി അറിഞ്ഞിരിക്കുക…eggമുട്ട
മുട്ട ഒരിക്കലും വീണ്ടും ചൂടാക്കരുത്. കാരണം മുട്ടയില്‍ കാണുന്ന വലിയ അളവിലുള്ള പ്രോട്ടീന്‍ ഒരിക്കല്‍ കൂടി ചൂടാക്കുമ്പോള്‍ വിഷകരമായി മാറുന്നു. കൂടാതെ ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യുന്നു.Chickenചിക്കന്‍
ചിക്കന്‍ എല്ലാവരുടെയും പ്രിയ ഭക്ഷണമാണ്. രണ്ടും മൂന്നും ദിവസം വെച്ച് ചിക്കന്‍ ചൂടാക്കി കഴിക്കുന്നവരുണ്ട്. എന്നാല്‍ ചിക്കനില്‍ അമിതമായ പ്രൊട്ടീന്റെ സാന്നിധ്യം ഉണ്ട്, ഇത് വീണ്ടും ചൂടാക്കി കഴിക്കുന്നത് വഴി ദഹനപ്രശ്‌നങ്ങളും മറ്റും ഉണ്ടാകും.Spinachബീറ്റ് റൂട്ട്, ചീര
ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ് ബീറ്റ് റൂട്ടും ചീരയും. ഇവ ഒരിക്കല്‍ പാകം ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കാനായി ചൂടാക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്. ചൂടാക്കുമ്പോള്‍ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറുകയും അത് ശരീരത്തിന് ദോഷം ചെയ്യുകയും. ചീരയും അതുപോലെ തന്നെയാണ്.potato

ഉരുളക്കിഴങ്ങ്
വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ താപനിലയില്‍ കുറയെ നാള്‍ ഇരിക്കുന്നതും, വീണ്ടും ചൂടാക്കി കഴിക്കുന്നതും ഏറെ ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്ക്ക് ഇത് കാരണമായേക്കാം.ഹാങ്ങോവര്‍ മാറാന്‍ സഹായിക്കും ഈ അഞ്ച് ഭക്ഷണങ്ങള്‍

എണ്ണ
എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് എല്ലാരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ അത് അപകടമാണ്. ഇത് ക്യാന്‍സറിന് കാരണമാകും.

Read more about:
EDITORS PICK