ശബരിമല; സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍

Pavithra Janardhanan December 6, 2018
sabarimala

ശബരിമല വിഷയവുമായി ബന്ധപ്പെട്ട സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ.ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയ്‌ക്കെതിരെയാണ് സർക്കാർ സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു സമിതി ശബരിമലയില്‍ പ്രായോഗികമല്ലെന്നും അതുകൊണ്ടുതന്നെ സമിതിയെ നിരോധിക്കണമെന്നുമാണ് ആവശ്യം.

supreme-court

.ജസ്റ്റിസ് പി.ആര്‍. രാമന്‍, ജസ്റ്റിസ് എസ്. സിരിജഗന്‍, ഡി.ജി.പി എ. ഹേമചന്ദ്രന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സംഘത്തെയാണ് ശബരിമലയിൽ ഹൈക്കോടതി നിയമിച്ചത്.

എന്നാൽ പൊലീസിനും എക്‌സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണ് നിരീക്ഷക സമിതിയെ നിയോഗിച്ചതിലൂടെ നടന്നതെന്നും ശബരിമലയിലെ പൊലീസിന്റെ പ്രവര്‍ത്തനത്തെ ഇതു ബാധിക്കുന്നുവെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.ആവശ്യമെങ്കില്‍ സുപ്രീം കോടതിയ്‌ക്ക് മേല്‍നോട്ട സമിതിയെ നിയോഗിക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

സുരേന്ദ്രന്‍ എന്തിന് ശബരിമലയില്‍ പോയി, പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ ചെയ്യരുത്, സുരേന്ദ്രന് ഹൈക്കോടതിയുടെ വിമര്‍ശനം

Read more about:
RELATED POSTS
EDITORS PICK