നെല്ലിക്കയുടെ ഗുണങ്ങൾ അറിയാമോ..?

Pavithra Janardhanan December 6, 2018

ആരോഗ്യത്തിനും ചർമത്തിനും മുടിക്കും എന്നു വേണ്ട എല്ലാത്തിനും നെല്ലിക്ക നല്ലതാണ്. കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നതിനും തിമിര സാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. വിറ്റാമിൻ സിയുടെ കലവറയാണ് നെല്ലിക്ക. മുടിക്ക് കറുപ്പും ആരോഗ്യവും തിളക്കത്തിനും വളരാനും നെല്ലിക്ക സഹായിക്കുന്നു. നെല്ലിക്കയിലെ ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

നെല്ലിക്കയുടെ ഗുണങ്ങൾ

1 ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്ക ചൂർണം പശുവിൻ നെയ്യിൽ കലർത്തി കഴിച്ചാൽ ഹൈപ്പർ അസിഡിറ്റി കുറയും.
2 മുടിക്കൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക. എള്ളെണ്ണയിൽ കാച്ചി തലയി തേച്ചുകുളിച്ചാൽ മുടിക്കൊഴിച്ചിൽ ശമിക്കും. അകാലനരയെ പ്രതിരോധിക്കുവാനും നല്ലതാണ്.

3 നെല്ലിക്ക ഉണക്കി പൊടിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തലയിൽ തേച്ചു കുളിക്കുന്നത് തലയിലെ ചർമ രോഗങ്ങളെ തടയും. മുടിക്ക് ഭംഗിയും ലഭിക്കും.
4 നെല്ലിക്ക ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിക്കുന്നത് ചർമത്തിലെ ചുളിവുകളകറ്റാൻ സഹായിക്കും.
5 കൊളസ്ട്രോൾ ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിന് സഹായിക്കും.

6 മുഖത്തെ കറുത്ത പാടുകളകറ്റാൻ നെല്ലിക്ക ഉപയോഗിക്കാം. നെല്ലിക്കയുടെനീര് മുഖത്ത് പുരട്ടിയാൽ മതി.

 

Tags:
Read more about:
EDITORS PICK