കെഎസ്ആര്‍ടിസി ജീവനക്കാരെ ഒരാഴ്ച്ചയ്ക്കുള്ളില്‍ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

Sruthi December 6, 2018
ksrtc

കെഎസ്ആര്‍ടിസി ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടാനാണ് കോടതി ഉത്തരവ്. പിരിച്ചുവിട്ട് ഒരാഴ്ച്ചക്കകം പിഎസ്സി ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.psc-examജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. പിഎസ്സി നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.ksrtc-bus4051 പേര്‍ പിഎസ്സി ലിസ്റ്റില്‍ ഉണ്ടായിരിക്കെ അയ്യായിരം പേര്‍ താല്‍ക്കാലികക്കാരായി തുടരുന്നുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

Read more about:
RELATED POSTS
EDITORS PICK