ഒടിയന്‍ ‘ജൂനിയര്‍ മാന്‍ഡ്രേക്ക്’ ആണോ? ശ്രീകുമാര്‍ മേനോന് പിന്നാലെ മഞ്ജു വാര്യര്‍ക്കും അപകടം; ആക്ഷന്‍ സീനിടെ പരുക്കേറ്റ ലേഡി സൂപ്പര്‍സ്റ്റാറിന് സ്റ്റിച്ച് വേണ്ടിവന്നു

Chithra December 6, 2018
manju-warrier

ഒടിയന്‍, കേരളത്തില്‍ ഒരുകാലത്ത് നിലനിന്നിരുന്ന ഒടിയന്‍ വിദ്യകള്‍, ആടിനെ പുലിയാക്കുകയും, എലിയെ ആടാക്കുകയും, രൂപം മാറുകയും ചെയ്യുന്ന ഒടിവേല അഭ്യസിച്ചവര്‍ ഒരു കാലത്ത് കേരളത്തില്‍ ജീവിച്ചിരുന്നുവെന്ന് പഴങ്കഥ. സാക്ഷാല്‍ മോഹന്‍ലാല്‍ ഒടിയനാകുന്ന ചിത്രം തീയേറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒടിയന്റെ അവസാനഘട്ട മിനുക്കുപണികള്‍ക്കിടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. അവിചാരിതം എന്നുകരുതി ഇരിക്കവെ ചിത്രത്തിലെ നായിക മഞ്ജു വാര്യര്‍ക്കും ഷൂട്ടിംഗിനിടെ പരുക്കേറ്റു.

sreekumar-menon

സന്തോഷ് ശിവന്‍ ഒരുക്കുന്ന ജാക്ക് & ജില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. ഹരിപ്പാട് നടന്നുവരുന്ന ചിത്രീകരണത്തില്‍ ഒരു ആക്ഷന്‍ സീന്‍ എടുക്കുന്നതിനിടെയാണ് മഞ്ജുവിന് പരുക്കേറ്റത്. ചെറിയ പരുക്കുകള്‍ ഏറ്റ താരത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഏതാനും സ്റ്റിച്ചുകള്‍ വേണ്ടിവന്നെ്‌നാണ് യൂണിറ്റില്‍ നിന്നുമുള്ള വിവരം. മഞ്ജുവിന്റെ പരുക്ക് മൂലം ചിത്രീകരണം ഏതാനും ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. മഞ്ജുവിനൊപ്പം കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരും ചേരുന്ന സസ്‌പെന്‍സ് ത്രില്ലറാണ് ജാക്ക് & ജില്‍.

manju

 

ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ ഇതുവഴി മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ജാക്ക് & ജില്ലിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലാകും മഞ്ജു അഭിനയിക്കുക. ഒടിയന്‍ തീയേറ്ററുകളിലെത്താന്‍ ഇരിക്കവെയാണ് നടിക്കും പരുക്കേല്‍ക്കുന്നത്. നേരത്തെ ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുംബൈ എയര്‍പോര്‍ട്ടിലെ എസ്‌കലേറ്ററില്‍ വീണ് പരുക്കേറ്റിരുന്നു. താടിയെല്ല് പൊട്ടിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ പോലും ആവശ്യമായി വന്നിരുന്നു.

Read more about:
RELATED POSTS
EDITORS PICK