നിക്കിന്റെയും പ്രിയങ്ക ചോപ്രയുടെയും വിവാഹവിരുന്നിൽ താരമായി കേക്കും;വൈറലാകുന്ന വീഡിയോ കാണാം

Pavithra Janardhanan December 6, 2018

താരദമ്പതികളായ നിക്കിന്റെയും പ്രിയങ്ക ചോപ്രയുടെയും വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടെങ്കിലും വിവാഹത്തിന്റേതായി പുറത്തുവരുന്ന ഓരോ പുതിയ വിശേഷങ്ങളും ആരാധകർ ഏറ്റെടുതുകൊണ്ടേയിരിക്കുകയാണ്. ഇപ്പോഴിതാ വിവാഹവിരുന്നിൽ താരദമ്പതികൾക്കായി ഒരുക്കിയ കേക്കിന്റെ വിശേഷങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.

18 അടിയോളം ഉയരത്തിലുള്ള കേക്കാണ് താരദമ്പതികൾ മുറിച്ചത്. ഈ കേക്കിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.ആറു നിലകളായിട്ടൊരുക്കിയ കേക്ക് കാണാനും അതിമനോഹരമാണ്.കുവൈറ്റ്, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ പാചക വിദഗ്ധരാണ് ഈ പ്രത്യേക കേക്ക് തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്.

Read more about:
RELATED POSTS
EDITORS PICK