പറശ്ശിനിക്കടവ് കൂട്ട ബലാത്സംഗം; പിതാവുൾപ്പെടെ ഏഴുപേർ കൂടി അറസ്റ്റിൽ

Pavithra Janardhanan December 6, 2018

കണ്ണൂർ പറശ്ശിനിക്കടവ് പീഡനക്കേസിൽ പിതാവുൾപ്പെടെ ഏഴുപേർ അറസ്റ്റിൽ.പത്താം ക്ലാസുകാരിയെ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലാണ് പെൺകുട്ടിയുടെ പിതാവ് പ്രദേശത്തെ ഡി വൈ എഫ് ഐ നേതാവ് എന്നിവർ ഉൾപ്പെടെ ഏഴുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം പീഡനത്തിൽ ഇടനിലക്കാരായി യുവതികളൊന്നും ഇല്ലെന്നു പോലീസ്.അഞ്ജന എന്നത് വ്യാജ പ്രൊഫൈൽ ആണെന്നും പോലീസ് പറയുന്നു.

സംഭവത്തിൽ കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശികളായ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  ഇവര്‍ക്ക് വേണ്ട സഹായം ചെയ്ത ലോഡ്ജ് മാനേജര്‍ പറശിനിക്കടവിലെ പവിത്രന്‍, ബലാല്‍സംഗം ചെയ്ത മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠാപുരത്തെ ഷബീര്‍, ചൊറുക്കളയിലെ ഷംസുദ്ദീന്‍, നടുവിലിലെ അയൂബ് എന്നിവരെയാണ് ഇന്നലെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ ദിനേശന്‍ അറസ്റ്റ് ചെയ്തത്.

 

പ്രതികൾ ഫെയ്സ്ബുക്കിൽ സ്ത്രീയുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി ചാറ്റിങ് നടത്തി കഴിഞ്ഞ 19ന് പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയി പെൺകുട്ടിയെ കെട്ടിയിട്ടു മാനഭംഗപ്പെടുത്തുകയായിരുന്നു.

അതേസമയം ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളനുസരിച്ച് ഇന്നലെ വൈകുന്നേരം തന്നെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മൊഴിയില്‍ ലഭിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു.

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: അഞ്ചുപേര്‍ അറസ്റ്റിൽ

Read more about:
EDITORS PICK