ഡോ. ബി.ആര്‍ അംബേദ്കറുടെ ചരമവാര്‍ഷികദിനം

Pavithra Janardhanan December 6, 2018

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ ചരമവാര്‍ഷികദിനമാണ് ഇന്ന്.  1891 ഏപ്രില്‍ 14ന് നിലവില്‍ മദ്ധ്യപ്രദേശിന്റെ ഭാഗമായ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ ഉള്‍പ്പെടുന്ന മഹോയിലാണ്  അദ്ദേഹം ജനിച്ചത്. ബറോഡ മഹാരാജാവിന്റെ സഹായത്തോടെ അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

തുടര്‍ന്ന് അധ്യാപകന്‍, അഭിഭാഷകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചു. മിശ്രഭോജനം, മിശ്രവിവാഹം, സാമുദായികസമത്വം എന്നിവയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ബഹിഷ്‌കൃത ഹിതകാരിണി എന്ന സംഘടനയുണ്ടാക്കി. സ്വതന്ത്രഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രിയായി. 1956-ല്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. 1956 ഡിസംബര്‍ 6-ന് ദില്ലിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Read more about:
EDITORS PICK