ചി​റ്റി​ല​പ്പി​ള്ളി വധക്കേസ്; പ്രതിയെ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ റ​ദ്ദാ​ക്കി ഹൈക്കോടതി വെറുതെ വിട്ടു

Pavithra Janardhanan December 6, 2018

ചാ​ല​ക്കു​ടി വ​ര​പ്ര​സാ​ദ മാ​താ പ​ള്ളി​യി​ലെ വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ജോ​ബ് ചി​റ്റി​ല​പ്പി​ള്ളി​യെ വ​ധി​ച്ച കേ​സി​ൽ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വിധിച്ച പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. പ്ര​തി തൃ​പ്പൂ​ണി​ത്തു​റ ഇരുമ്പനം ഭാ​സ്ക​ര​ന്‍ കോ​ള​നി​യി​ല്‍ ര​ഘു​കു​മാ​റി​നെയാണ് വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ച്ച ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി വെ​റു​തേ​വി​ട്ടത്. പ്രതിക്കെതിരെ ചു​മ​ത്തി​യ കു​റ്റ​കൃ​ത്യം സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​നു ക​ഴി​ഞ്ഞി​ല്ലെ​ന്നു വി​ല​യി​രു​ത്തി​യാ​ണു ഹൈക്കോടതി ഇയാളെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്.


2004 ഓ​ഗ​സ്റ്റ് 28നു ​പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണു ഫാ. ​ജോ​ബ് ചി​റ്റി​ല​പ്പി​ള്ളി​യെ പ​ള്ളി​വ​രാ​ന്ത​യി​ല്‍ കു​ത്തേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വൈ​രാ​ഗ്യം മൂ​ലം ഫാ. ​ജോ​ബി​നെ പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്. കൃ​ത്യം ന​ട​ന്നു പ​ത്തു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണു ര​ഘു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ വ​ന്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തോ​ടെ 2006ല്‍ ​കേ​സ് സി​ബി​ഐ​യ്ക്കു കൈമാറുകയായിരുന്നു.തുടർന്ന് സി​ബി​ഐ​യാ​ണു ര​ഘു​കു​മാ​റി​നെ​തി​രേ കു​റ്റ​പ​ത്രം ന​ല്‍​കി​യ​ത്. പ​ല വ​ഴ​ക്കു​ക​ളി​ലും പ​ള്ളി വി​കാ​രി​മാ​ര്‍ ത​നി​ക്കെ​തി​രേ നി​ന്ന​തി​ലു​ള്ള വൈ​രാ​ഗ്യം ര​ഘു​വി​നു​ണ്ടാ​യി​രു​ന്നെ​ന്നും അ​ടു​ത്ത സു​ഹൃ​ത്ത് ചാ​ല​ക്കു​ടി​യി​ലെ ഒ​രു ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു പു​റ​ത്തു ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്നു വി​കാ​രി​മാ​രോ​ട് ഇ​യാ​ള്‍​ക്കു വി​ദ്വേ​ഷം കൂ​ടി​യെ​ന്നും സി​ബി​ഐ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത എ​റ​ണാ​കു​ളം സി​ബി​ഐ കോ​ട​തി 2012 ലാ​ണു പ്ര​തി​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും 35,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്.

shooting-crime

ഇ​തി​നെ​തി​രേ പ്ര​തി ന​ല്‍​കി​യ അ​പ്പീ​ലാ​ണു ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. കൊ​ല ന​ട​ത്തി​യ​തു ര​ഘു​വാ​ണെ​ന്നു തെ​ളി​യി​ക്കാ​ന്‍ സി​ബി​ഐ​യ്ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി. വി​കാ​രി​മാ​രോ​ടു പ്ര​തി​ക്കു​ള്ള വൈ​രാ​ഗ്യം നി​മി​ത്തം ഫാ. ​ജോ​ബി​നെ കൊ​ല​പ്പെ​ടു​ത്തി എ​ന്ന ക​ണ്ടെ​ത്ത​ല്‍ നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

Tags: , ,
Read more about:
RELATED POSTS
EDITORS PICK