സോഷ്യൽ മീഡിയയുടെ കണ്ണുനനയിച്ച് ഒരു ചില്ലിനപ്പുറവും ഇപ്പുറവുംനിന്ന് സ്നേഹം പങ്കിടുന്ന അച്ഛന്റെയും മകളുടെയും വീഡിയോ

Pavithra Janardhanan December 6, 2018

നാട്ടിലെ അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങുന്ന അച്ഛനെ യാത്രയയ്ക്കുന്ന കുഞ്ഞു പൈതലിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും കണ്ണിൽ ഈറനണയിക്കുന്നത്.വിദേശത്തേക്ക് പോകുന്ന അച്ഛനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴായിരുന്നു കുഞ്ഞു മകൾ ചില്ലിനപ്പുറത്ത് നിൽക്കുന്ന അച്ഛനെ ഉമ്മ വെച്ച് തിരികെ വിളിക്കുന്നത്.

ഒരു ചില്ലിനപ്പുറവും ഇപ്പുറവുംനിന്ന് സ്നേഹം പങ്കിടുന്ന അച്ഛന്റെയും മകളുടെയും വീഡിയോ കണ്ടപ്പോൾ എല്ലാ പ്രവാസികളും അവരുടെ ജീവിതത്തിന്റെ നേർ സാക്ഷ്യം തന്നെയായിരിക്കും കണ്ടത്.

ചില്ലു തുറന്നു അപ്പുറത്ത് നിൽക്കുന്ന അച്ഛനടുത്തേക്ക് പോകാൻ ആ കുഞ്ഞു പൈതൽ ശ്രമിക്കുന്നുണ്ട്.എന്നാൽ അവസാനം ചില്ലിനപ്പുറവും ഇപ്പുറവും നിന്ന് അവൾ അച്ഛനെ ഉമ്മ വെച്ചുകൊണ്ട് യാത്രയാക്കി.എന്നാൽ ആരെയും കാണിക്കാതെ അടക്കിപ്പിടിച്ച കണ്ണീർ ആ അച്ഛന്റെ മുഖത്ത് വ്യക്തമാണ്.

Read more about:
EDITORS PICK