“വിരുഷ്ക’ ദമ്പതികളുടെ വിവാഹ വാർഷിക ആഘോഷം അഡ്‌ലെയ്ഡിൽ

Pavithra Janardhanan December 9, 2018

വിരാട്- അനുഷ്ക ദമ്പതികളുടെ ഒന്നാം വിവാഹ വാർഷികമാണ് വരാനിരിക്കുന്നത്. തങ്ങളുടെ വാർഷികം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിവലാണ് ഇരുവരും. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് അഡ്‌ലെയ്ഡിൽ നടക്കുന്നതിനാൽ വിരാട് അവിടെയാണ്.

വിരാടിനടുത്തെത്താൻ സീറോയുടെ പ്രോമൊഷൻ തിരക്കുകൾ മാറ്റി വെച്ച് അനുഷ്കയെത്തി. മൽസരത്തിനു ശേഷം ഇരുവരും ഒന്നിച്ച് റസ്റ്റോറന്‍റ്ൽ ഭക്ഷണം കഴിക്കുകയും സമയം ചെലവിടുകയും ചെയ്തു.

കഴിഞ്ഞ വർഷം ഡിസംബർ 13നു ഇറ്റലിയിലെ ടസ്കാനിയിൽ വെച്ചാണ് അനുഷ്കാ-വിരാട് വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്. വിവാഹ ശേഷം ഇരുവരും പൊതു വേദികളിൽ ഒന്നിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്.

Read more about:
RELATED POSTS
EDITORS PICK