ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നഖത്തിനു ഭംഗി കൂട്ടാം

Pavithra Janardhanan December 10, 2018

സ്ത്രീ സൗന്ദ്ര്യത്തിൽ മാറ്റി നിർത്താൻ കഴിയാത്ത സ്ഥാനമാണ് സുന്ദരമായ നഖങ്ങൾക്കുള്ളത്. വളരെയധികം പരിചരണം ആവശ്യമുള്ളതും ഇവയ്ക്കാണ്. പൊട്ടിപ്പോകാതെയും ആകൃതി നിലനിർത്തിയുമെല്ലാം ഇവയെ സംരക്ഷിക്കുന്നത് ഒരൽപം പ്രയാസം പിടിച്ച കാര്യമാണ്. നഖങ്ങളുടെ പരിചരണത്തിനായി ഇപ്പറ‍യുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

  • രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഒലിവെണ്ണയിൽ നഖങ്ങൾ മുക്കുക. ഇതു നഖം പൊട്ടിപ്പോകുന്നതു തടയും.
  • ചെറുനാരങ്ങാനീര് നഖങ്ങളിൽ പുരട്ടി അരമണിക്കൂറിനകം പനിനീരിൽ മുക്കിയ പഞ്ഞി കൊണ്ടു തുടച്ചു കളയുക. നഖങ്ങൾക്കും തിളക്കം കൂടും.
  • നന്നായി പുഴുങ്ങിയ ഉരുളക്കിഴഞ്ഞ് ഉടച്ചെടുത്ത് നഖങ്ങളും കൈപ്പത്തിയും കവർ ചെയ്ത് അരമണിക്കൂർ വിശ്രമിക്കുക. നഖങ്ങളുടെ കാന്തി നിലനിർത്താൻ സഹായിക്കും.‌‌
  • വിരലുകൾ ഇടയ്ക്കിടയ്ക്ക് സോപ്പുവെള്ളത്തിൽ മുക്കുന്നത് നഖങ്ങൾ പെട്ടെന്നു പൊട്ടിപ്പോകുന്നതു തടയും.
  • നഖങ്ങളിൽ പാടുകൾ വീണിട്ടുണ്ടെങ്കിലോ നിറം മങ്ങിയിട്ടുണ്ടെങ്കിലോ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരൽപം നാരങ്ങാ നീരോ ഹൈഡ്രജൻ പൈറോക്സൈഡോ ചേർത്ത് തുടച്ചതിനു ശേഷം കഴുകിക്കളയുക.
  • നഖങ്ങളിൽ എല്ലായിപ്പോഴും എണ്ണപുരട്ടാൻ ശ്രദ്ധിക്കുക. ചെറു ചൂടുള്ള എണ്ണ ഉപയോഗിക്കുന്നത് കൂടുൽ പ്രയോജം ചെയ്യും.
Tags: ,
Read more about:
EDITORS PICK