വിപണിയില്‍ ഇറക്കും മുന്‍പെ പുതിയ കിക്‌സിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് നിസാന്‍

Chithra December 11, 2018

2019 ജനുവരിയിലാണ് നിസാന്റെ പുതിയ കിക്‌സ് വിപണിയിലെത്തുന്നക്. ഇതിന് മുന്‍പ് തന്നെ തങ്ങളുടെ കോംപാക്ട് എസ്‌യുവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍. വിദേശരാജ്യങ്ങളില്‍ ലഭ്യമാകുന്ന കിക്‌സും ഇന്ത്യയില്‍ കമ്പനി ഇറക്കുന്ന വാഹനവും തമ്മില്‍ വ്യത്യാസമുണ്ടെന്നതാണ് റിപ്പോര്‍ട്ട്. ഡ്യുവല്‍ടോണ്‍ ഇന്റീരിയറും, അപ്പോള്‍സ്റ്ററിയുമായി നിസാന്റെ സഹകമ്പനിയായ റിനോള്‍ട്ടിന്റെ കാപ്ചര്‍ ക്രോസ്ഓവറുമായി ഇന്റീരിയന്‍ സാമ്യം പുലര്‍ത്തുന്നു.

11 ലക്ഷം മുതല്‍ 16 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന നിസാന്‍ കിക്‌സ് പ്രീമിയം കോംപാക്ട് എസ്‌യുവി ഗണത്തിലാണ് എത്തുക. 8.0 ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വലിയ എയര്‍വെന്റുകള്‍, ഓട്ടോമാറ്റിക് എയര്‍ കോണ്‍ സിസ്റ്റം എന്നിവയും ചിത്രങ്ങളില്‍ കാണാം. ആഗോള കിക്‌സിലുള്ള ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍ ഇന്ത്യന്‍ ഡിസൈനില്‍ കാണാതായി.

ടെറാനോയ്ക്ക് സമാനമായ 5 സീറ്റര്‍ എസ്‌യുവിയാണ് കിക്‌സ്. മുന്‍ സീറ്റിലും പിന്‍സീറ്റിലും മധ്യ ആംറെസ്റ്റുമുണ്ട്. 400 ലിറ്റര്‍ ബൂട്ട് സ്‌പേസും വാഹനം പ്രദാനം ചെയ്യുന്നു. നിസാന്‍ കിക്‌സിന് പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിച്ചിരിക്കുന്നു. 360 ഡിഗ്രി ക്യാമറ, റെയിന്‍ സെന്‍സിംഗ് വൈപ്പര്‍, നിസാന്‍ കണക്ട് എന്നിവയും കിക്‌സിലുണ്ട്.

1.5 ലിറ്റര്‍ എച്ച്4കെ പെട്രോള്‍, കെ9കെ ഡിസിഐ ഡീസല്‍ 4 സിലിണ്ടര്‍ എഞ്ചിനുകളാണ് കിക്‌സിനുള്ളത്. പെട്രോള്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും, ഡീസലിന് 6 സ്പീഡ് മാനുവല്‍ യൂണിറ്റുമാണ് ലഭിക്കുക.

Read more about:
EDITORS PICK