ഒടിയൻ ഇന്റർനെറ്റിൽ

Pavithra Janardhanan December 14, 2018

ഒടിയൻ ഇന്റർനെറ്റിൽ.ഇന്ന് റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ഒടിയന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ. തമിള്‍ എംവി എന്ന വെബ്‌സൈറ്റിലാണ് സിനിമ അപലോഡ് ചെയ്തത്.വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒടിയൻ. ദിവസം 3000ത്തോളം ഷോകള്‍ നടക്കുന്ന മലയാളത്തിലെ ആദ്യത്തെ പടമാണ് ഒടിയന്‍.

odiyan

തമിഴ് റോക്കേഴ്സ് എന്ന പേര് കേൾക്കുമ്പോൾ  സിനിമാ പ്രവർത്തകർക്ക് നെഞ്ചിടിപ്പാണ്. റിലീസ് ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ വ്യാജപതിപ്പുകൾ മണിക്കൂറുകൾക്കുള്ളിലാണ് റോക്കേഴ്സിൽ പ്രത്യക്ഷപ്പെടുന്നത്.എന്നാൽ തമിഴ് റോക്കേഴ്സിനെതിരെ മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകള്‍ ഉടന്‍ ബ്ളോക്ക് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഇന്റര്‍നെറ്റ് കമ്പനികള്‍, കേബിള്‍, ഡിഷ് ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കി. ഒടിയന്‍ പുറത്തിറങ്ങും മുന്‍പ് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇങ്ങനെ ഇരിക്കുമ്പോഴാണ് തമിള്‍ എംവി എന്ന വെബ്‌സൈറ്റിൽ ഒടിയന്റെ വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Tags: ,
Read more about:
EDITORS PICK