ഒടിയന്‍ എന്റെ രീതിയിലുള്ള മാസം ചിത്രം, കൂവിത്തോല്‍പ്പിക്കാനാവില്ലെന്ന് ശ്രീകുമാര്‍ മേനോന്‍

Sruthi December 17, 2018
sreekumar-menon

ഒടിയന്‍ ഇറങ്ങിയതു മുതല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തലവേദനയാണ്. ഒടിയനെ കൂവിത്തോല്‍പ്പിക്കാനാവില്ലെന്ന് ശ്രീകുമാര്‍ പറയുന്നു. നടി മഞ്ജു വാരിയരെ താന്‍ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ച ആക്രമണമാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറയുന്നു.manjuഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നുള്ള നിലപാട് ആവര്‍ത്തിക്കുകയാണ് സംവിധായകന്‍. അഭിനയിച്ച മുന്‍ചിത്രങ്ങളുടെ സംവിധായകര്‍ക്കു നേരെ സൈബര്‍ ആക്രമണം എന്തു കൊണ്ടുണ്ടായില്ലെന്ന് ആലോചിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും.sreekumar-menonഇതിനു പിന്നില്‍ ആരാണെന്നു തെളിവ് ലഭിക്കാത്തതിനാല്‍ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ല. രണ്ടാമൂഴം അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കാന്‍ സാധിക്കുമെന്നു കരുതുന്നു. എംടിയുമായുള്ളതു തര്‍ക്കമല്ല, തെറ്റിദ്ധാരണ മാത്രമാണ്. സിനിമ നീണ്ടു പോകുന്നതിലെ ആശങ്കയേ അദ്ദേഹത്തിനുള്ളൂ.odiyan2തന്റെ രീതിയിലുള്ള മാസ് ചിത്രമാണ് ഒടിയന്‍. മറ്റൊരു പുലിമുരുകനാണു വേണ്ടതെങ്കില്‍ അതിനു തന്നെ കിട്ടില്ല. സാധാരണ വിചാര വികാരങ്ങള്‍ ഉള്ള ഒരു മനുഷ്യന്റെ കഥയാണിത്.sreekumar-menon50 കോടിക്കടുത്തു ചെലവു വന്ന വന്‍ ബജറ്റ് ചിത്രമായതിനാല്‍ കേരളത്തിനു പുറത്തു കൂടുതല്‍ സെന്ററുകള്‍ ലഭിക്കാന്‍ ഹൈപ്പ് ഉണ്ടാക്കിയതു വഴി സാധിച്ചു. ചിത്രത്തിന് ഇതുവരെ 39.14 കോടി കളക്ഷന്‍ ലഭിച്ചു. താനൊരു ശരാശരി സംവിധായകനാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ഒടിയനെ ` ഒടി’ വയ്ക്കുന്നതാരാണെന്ന് ചോറുണ്ണുന്ന എല്ലാവര്‍ക്കും അറിയാം; ഭാഗ്യലക്ഷ്മി

Read more about:
RELATED POSTS
EDITORS PICK