ഏഴ് സീറ്റുള്ള പടക്കുതിര, റെനോയുടെ പുത്തന്‍ മോഡല്‍ ആര്‍ബിസി ഉടന്‍ എത്തും

Sruthi December 19, 2018
rbc-mpv

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ പുതിയ എംപിവി മോഡലായ ആര്‍ബിസി അടുത്ത വര്‍ഷം പുറത്തിറങ്ങും. റെനോയുടെ തന്നെ കാപ്ച്ചര്‍ ഡിസൈനോട് സാമ്യതകളുള്ളതാകും പുതിയ മോഡല്‍.renaultചെലവ് കുറഞ്ഞ CMFA പ്ലാറ്റ്‌ഫോമിലായിരിക്കും ആര്‍ബിഎസിയുടെ നിര്‍മാണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കമ്പനി പുതിയ നാല് മോഡലുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.RBCറെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ സെവന്‍ സീറ്റ് എംപിവി മോഡലാണ് ആര്‍ബിസി. ലോഡ്ജിയാണ് റെനോ ഇന്ത്യയിലെത്തിച്ച ആദ്യ മോഡല്‍.Renault-Dusterആര്‍ബിസിയുടെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. വിദേശത്തുള്ള റെനോയുടെ സീനിക്, എസ്പാസ് എംപിവികളോട് രൂപ സാദൃശ്യമുണ്ടാവും ആര്‍ബിസിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രിക് ഓട്ടോ കേരള വിപണിയിലേക്ക്; ഒരു കിലോമീറ്ററിന് 50 പൈസ മാത്രം ചെലവ്

Tags:
Read more about:
EDITORS PICK