ഹമീദിന്റെ ഉമ്മയുടെ പേര് എന്താണ്? പലതും പറയാന്‍ ബാക്കിവെച്ച് എന്റെ ഉമ്മാന്റെ പേര്, മടുപ്പിക്കാതെ രസകരമായ രണ്ടരമണിക്കൂര്‍

സ്വന്തം ലേഖകന്‍ December 22, 2018
review

ഈ ദുനിയാവില്‍ ആരും യത്തീമ്മല്ല…ഹമീദിനും ഒരു ഉമ്മ ഉണ്ട്. എന്റെ ഉമ്മാന്റെ പേര് നിറഞ്ഞ കൈയ്യടിയോടെ പ്രേക്ഷകര്‍ വരവേറ്റു. മനുഷ്യബന്ധങ്ങള്‍ ആഴത്തില്‍ വരച്ചുകാട്ടുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്.

വളരെ രസകരമായ രണ്ടരമണിക്കൂര്‍. പ്രേക്ഷകര്‍ക്ക് പല ചോദ്യങ്ങളും ബാക്കിവെച്ചാണ് ഹമീദ് അവന് ഇഷ്ടപ്പെട്ട ഉമ്മാനെ ചേര്‍ത്തുപിടിച്ചത്.ente-ummante-peruപലതും മുഴുമിപ്പിച്ചില്ലെങ്കിലും പ്രേക്ഷകരെ മടുപ്പിക്കാതെ തന്നെ കഥ മുന്നോട്ടുപോയി. ഹമീദി(ടൊവിനോ)ന്റെ സന്തത സഹചാരിയായി എത്തുന്നത് ഹരീഷ് കണാരനാണ്. വ്യത്യസ്ത ശബ്ദവും കോമഡിയും കൊണ്ട് മലയാളികളെ കൈയ്യിലെടുക്കുന്ന താരമാണ് ഹരീഷ്. പുറത്തിറങ്ങുന്ന മിക്ക ചിത്രങ്ങളിലും ഹരീഷ് ശ്രദ്ധേയമാണ്. ഈ ചിത്രത്തിലും പ്രധാന വേഷമാണ് വീരാന്‍ എന്ന ഹരീഷ് കൈകാര്യം ചെയ്യുന്നത്.Urvasi-on-Ente-Ummanteഹമീദിനൊപ്പം കഥയിലുടനീളം വീരാന്‍ ഉണ്ട്, പൊട്ടിച്ചിരിയുടെ മാലപടക്കം കൊളുത്തി. ഇടവേളയ്ക്കു ശേഷമാണ് ഹമീദിന് ഐഷുമ്മ(ഉര്‍വശി)യെ കിട്ടുന്നത്. അച്ചുവിന്റെ അമ്മയ്ക്ക് ശേഷം ചിരിപ്പിക്കുകയും കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ഉമ്മയായിട്ടാണ് ഉര്‍വശി എത്തുന്നത്.ente-ummanteശാന്തികൃഷ്ണയും സിദ്ദിഖും മാമുക്കോയയും ദിലീഷ് പോത്തനും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നു. സായ് പ്രിയ എന്ന തമിഴ് നടിയാണ് ചിത്രത്തിലെ നായിക. എന്നാല്‍, നായികയെ പ്രേക്ഷകര്‍ക്ക് അത്ര ദഹിച്ചില്ല. വലിയ റോളൊന്നും നായികയ്ക്ക് ചിത്രത്തിലുണ്ടായിരുന്നില്ല.tovinoഉമ്മയുടെയും മകന്റെയും കഥയാണ് ചിത്രം പറയുന്നത്. നാട്ടിന്‍പുറങ്ങളില്‍ നടക്കുന്ന കഥയാണിത്. തനി തലശ്ശേരി ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. തലശ്ശേരി, പൊന്നാനി, കോഴിക്കോട്, ലക്‌നൗ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ummanteperuവളരെ കാലം ആരുമില്ലാതെ ജീവിച്ച ഉമ്മയും ഉമ്മയില്ലാതെ ജീവിച്ച മകനും ഒന്നിക്കുമ്പോള്‍ യഥാര്‍ത്ഥ ഉമ്മ ആരാണെന്നുള്ള ചോദ്യം അവിടെയും ബാക്കി. അനാവശ്യ വേവലാതികളില്ലാതെ എല്ലാ കാര്യത്തെയും വളരെ ഈസിയായി കൊണ്ടുപോകുന്ന ഉമ്മയ്ക്ക് അല്‍പം വട്ടുണ്ടോ എന്നുവരെ തോന്നിപ്പോകാം. ഉര്‍വശിയുടെ തിരിച്ചുവരവ് തന്നെ എന്ന് പറയാം. സിനിമ അവസാനിക്കുമ്പോള്‍ പല ചോദ്യങ്ങളും മലയാളികളുടെ മനസ്സില്‍ തോന്നാം. എങ്കിലും വളരെ രസകരമായ ക്ലൈമാക്‌സില്‍ തന്നെ ചിത്രം അവസാനിക്കുകയാണ്.ummaജോസ് സെബാസ്റ്റിയന്‍ ആണ് എന്റെ ഉമ്മാന്റെ പേര് ചിത്രീകരിച്ചിരിക്കുന്നത്. ശരത്തിനൊപ്പം അദ്ദേഹം തന്നെയാണ് തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.

സ​ഞ്ജു സാംസണും ചാരുലതയും വി​വാ​ഹി​ത​രായി

Read more about:
RELATED POSTS
EDITORS PICK