വരണ്ട ചുണ്ടുകൾക്ക് പരിഹാരം വീട്ടിൽ തന്നെ

Pavithra Janardhanan December 26, 2018

നാമെല്ലാം സൗന്ദര്യത്തിനു വളരെയധികം പ്രാധാന്യം നൽകുന്നവരാണ് . വരണ്ട ചുണ്ടുകൾ എപ്പോഴും സൗന്ദര്യ പ്രശ്നം തന്നെയാണ്.ഇതിനുള്ള പരിഹാരം വീട്ടിൽ തന്നെയുണ്ട്.എന്തൊക്കെയാണെന്ന് നോക്കാം.

നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച്‌ മൃതചര്‍മം നീക്കിയതിന് ശേഷം ചുണ്ടില്‍ അല്പം പാല്‍ പുരട്ടുക. അല്പസമയം കഴിയുമ്പോൾ വീണ്ടും ബ്രഷ് കൊണ്ട് ഉരസിയതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം.

റോസിതളുകള്‍ ചതച്ച്‌ അതിന്റെ നീര് നെയ്യില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ നിറവും വര്‍ധിപ്പിക്കും. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു.
കിടക്കുന്നതിന് മുൻപ് ചുണ്ടില്‍ തേന്‍ പുരട്ടുന്നത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും.

അല്ലെങ്കില്‍ ചുണ്ടില്‍ തേന്‍ പുരട്ടി മുപ്പത് മിനിട്ടിന് ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച്‌ ഉരസുന്നത് ചുണ്ടിലെ മൃതചര്‍മത്തെ നീക്കാനും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും.

Tags: ,
Read more about:
EDITORS PICK