എന്നോട് പറഞ്ഞ കഥയും പുറത്തിറങ്ങിയ സിനിമയും ഒന്നല്ല, ചിമ്പുവിന്റെ വല്ലവനില്‍ വഞ്ചിക്കപ്പെട്ടെന്ന് കാതല്‍സന്ധ്യ

സ്വന്തം ലേഖകന്‍ December 28, 2018
kadhal-sandhya

ഒരു കാലത്ത് തമിഴിലും മലയാളത്തിലും തിളങ്ങിനിന്ന താരമാണ് കാതല്‍സന്ധ്യ. തമിഴില്‍ കുറച്ചുകൂടി നല്ല കഥാപാത്രങ്ങള്‍ സന്ധ്യയെ തേടിയെത്തിയിരുന്നു.

എന്നാല്‍, 2006ല്‍ പുറത്തു വന്ന വല്ലവന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് നിരാശയോടെ മാത്രമേ ഓര്‍ക്കാനാവൂ എന്ന് സന്ധ്യ പറയുന്നു.sandhyaചിമ്പു, നയന്‍താര, റീമാ സെന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അഭിനയിച്ച ചിത്രമായിരുന്നു വല്ലവന്‍. എന്നോട് പറഞ്ഞ കഥയും പുറത്തിറങ്ങിയ സിനിമയും തമ്മില്‍ ഒരുപാടു വ്യത്യാസമുണ്ടായിരുന്നു. ഒരു സൗഹൃദത്തിന്റെ കഥയായാണ് എനിക്കു മുന്നില്‍ അവതരിപ്പിച്ചത്.vallavanഅതു പറഞ്ഞാല്‍ ഒരു പക്ഷേ ഇതല്ലല്ലോ വല്ലവന്‍ എന്ന സിനിമ എന്നു വരെ നിങ്ങള്‍ക്കു തോന്നിയേക്കാം. സിനിമ റിലീസായപ്പോഴേക്കും എന്റെ റോളാകെ മാറിപ്പോയിരുന്നു. വല്ലവനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും നിരാശയാണ് മനസിലെന്നും സന്ധ്യപറയുന്നു.sandhyaഭരത്തിനൊപ്പം അഭിനയിച്ച കാതല്‍ എന്ന ചിത്രത്തിലൂടെയാണ് സന്ധ്യയും ഭരത് സന്ധ്യ ജോഡിയും പ്രേക്ഷകര്‍ നെഞ്ചേറ്റിയത്. അതോടെ കാതല്‍ സന്ധ്യ എന്ന പേര വന്നു. ബാലാജി ശക്തിവേലാണ് ചിത്രം സംവിധാനം ചെയ്തത്.

മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മുത്തശ്ശിയും നടിയുമായ കെ ജി ദേവകിഅമ്മ അന്തരിച്ചു

Tags: ,
Read more about:
EDITORS PICK