വര്‍ണവിവേചനത്തിനെതിരെ ഫുട്‌ബോള്‍ താരം മറഡോണ

Pavithra Janardhanan January 1, 2019

വര്‍ണവിവേചനത്തിനെതിരെ ഫുട്‌ബോള്‍ താരം മറഡോണ രംഗത്ത്.  നാപോളി പ്രതിരോധ താരം കലിദു കോലിബാലി ഇറ്റലിയില്‍ വര്‍ണവിവേചനം നേരിട്ടിരുന്നു. ഇന്റര്‍ മിലാനെതിരായ മത്സരത്തിനിടെ കോലിബാലിയെ ഇന്റര്‍ ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചിരുന്നു.

മുന്‍ നാപോളി താരവും നാപോളി ലെജന്റുമായ മറഡോണ കോലിബാലിക്ക് പിന്തുണ നല്‍കി സംസാരിക്കുന്നതിനിടെയാണ്  തന്റെ അനുഭവം തുറന്ന് പറഞ്ഞത്. തനിക്കും ഇതുപോലുളള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വര്‍ണവിവേചനം ഫുട്‌ബോളില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. എല്ലാവരെയും ബോധവത്കരിക്കുകയും ഫുട്‌ബോളില്‍ നിന്നും വര്‍ണവിവേചനം ഇല്ലായ്മ ചെയ്യുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Read more about:
EDITORS PICK