തന്നെ വളര്‍ത്തിയ പ്രിയ ഗുരുവിനെ വേദനയോടെ യാത്രയാക്കി സച്ചിന്‍

Sruthi January 3, 2019
sachin-tendulkar

പ്രിയ ഗുരുവിനെ വേദനയോടെ യാത്രയാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍. രമകാന്ത് അചരേക്കറുടെ ശവസംസ്‌കാര ചടങ്ങുകളില്‍ വിതുമ്പിയും കണ്ണുനനഞ്ഞും സച്ചിന്‍ നിന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സച്ചിനെ ആദ്യ കാലത്ത് പരിശീലിപ്പിച്ച ആളാണ് രമകാന്ത് അചരേക്കര്‍.sachinവാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ചയാണ് രമകാന്ത് അചരേക്കര്‍ അന്തരിച്ചത്. മുംബൈ ദാദറിലെ ശിവാജി പാര്‍ക്കിന് സമീപത്തുള്ള ശ്മശാനത്തിലാണ് അചരേക്കറുടെ മൃതദേഹം സംസ്‌കരിച്ചത്.sachinഇന്ത്യന്‍ ക്രിക്കറ്റില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി, അജിത് അഗാര്‍ക്കര്‍, ചന്ദ്രകാന്ത് പാട്ടില്‍, പ്രവീണ്‍ ആംറെ തുടങ്ങിയവര്‍ കളിയുടെ ബാലപാഠങ്ങള്‍ ആര്‍ജ്ജിച്ചത് അചരേക്കറില്‍ നിന്നായിരുന്നു.sachinമുംബൈ ദാദറിലെ ശിവാജി പാര്‍ക്കിലെ കാമാത്ത് മെമ്മോറിയല്‍ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകനായ അചരേക്കര്‍ക്ക് ദ്രോണാചാര്യ പുരസ്‌കാരവും പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചിട്ടുണ്ട്. എക്കാലവും അചരേക്കറിന്റെ കീഴിലുള്ള പരിശീലനമാണ് തന്നെ ക്രിക്കറ്റ് താരമാക്കി വളര്‍ത്തിയതെന്ന് സച്ചിന്‍ അനുസ്മരിച്ചിരുന്നു.

Read more about:
EDITORS PICK