ചങ്ങലംപരണ്ട അസ്ഥിഭ്രംശത്തിന് ഉത്തമ പരിഹാരം; കൂടുതൽ അറിയാം

Pavithra Janardhanan January 5, 2019

സംസ്കൃതത്തിൽ അസ്ഥി സംഹാരി എന്നും ബോൺ സെറ്റെർ എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്ന ചെങ്ങളം പരണ്ട ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കുന്നതിന് കഴിവുള്ള ഒരു ഔഷധച്ചെടിയാണ്. ചതുരത്തണ്ടുകളുള്ള ഒരു വള്ളിച്ചെടിയാണ് ചങ്ങലംപരണ്ട. അരയടിയോളം ഇടവിട്ട് ഒടിഞ്ഞ് വീണ്ടും യോജിച്ചതുപോലെ കാണപ്പെടുന്ന ഈ സസ്യത്തിന്റെ തണ്ട് ഒടിവിനെതിരായ ഫലംകണ്ട ഔഷധമാണ്.

ഒടിഞ്ഞ അസ്ഥികളെ വീണ്ടും യോജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഒടിവിനും ചതവിനും നീരു കുറയാനും എല്ല് ക്രമീകരിക്കാനും നല്ലതാണ്. ഒടിവു ചികിത്സയുടെ പകുതിയും കൈകാര്യം ചെയ്യുന്ന നാട്ടുവൈദ്യന്മാരുടെ ഒരു പ്രധാന ഔഷധം എന്ന പ്രാധാന്യം ചങ്ങലംപരണ്ട നിലനിര്‍ത്തിവരുന്നു.കളരിയും മറ്റും പഠിപ്പിക്കുന്ന സ്ഥലങ്ങളിൽ ചങ്ങലംപരണ്ട സാധാരണയായി  നട്ടുവളർത്താറുണ്ട് .ശരീരത്തിൽ അസ്ഥിഭ്രംശം  ഉണ്ടായാൽ ഇതിന്റെ തണ്ടു ചതച്ചു ആ ഭാഗത്തു വച്ച് കെട്ടുകയും എള്ളെണ്ണയിൽ കഴിയ ഇതിന്റെ നീര് പുരട്ടുകയും ചെയ്യുന്നത് വളരെ ഗുണകരമാണ്.

കാൽസ്യത്തിന്റെ ഉറവിടമാണ് ഈ ചെടി. പശുക്കൾക്ക് ധാരാളം പാൽ ലഭിക്കാൻ കർഷകർ ഇത് പുല്ലിനൊപ്പം പശുക്കൾക്ക് കൊടുക്കാറുണ്ട് . കാൽസിയം ഓക്സലേറ്റ് ,കരോട്ടിൻ,  കൊഴുപ്പ് , കാർബോ ഹൈഡ്രേറ്റ്, വിറ്റാമിന് സി, കാൽസ്യം ഫോസ്പറ്റ്  , കാൽസിയം കാര്ബോണെറ്റ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു .കള്ളിച്ചെടിപോലെ വഴുവഴുപ്പ് ഉള്ളതാണെകിലും കേരളത്തിലും തമിഴ്നാട്ടിലും ഇത് സാധാരണയായി ഉപയോഗിച്ച് വരുന്ന ഒരു ഇലക്കറിയാണ് ചങ്ങലംപരണ്ട. അച്ചാർ, ചമ്മന്തിപൊടി, തോരൻ എന്നിവ ഉണ്ടാക്കാൻ  ഇത് ഉപയോഗിക്കാറുണ്ട് .

ഇതിന്റെ തണ്ട് വാട്ടിപിഴിഞ്ഞ നീര് ചെറു ചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവി വേദന , ചെവിക്കുത്ത് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭഗത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണു. കഫം, വാതം എന്നിവയെ ശമിപ്പിക്കും. ഒടിഞ്ഞ അസ്ഥിയെ കൂട്ടിച്ചേർക്കും.രക്തം സ്തംഭിപ്പിക്കും.വിശപ്പുണ്ടാക്കും.ആർത്തവ ക്രമീകരണത്തിനും നല്ലത്.

Tags:
Read more about:
EDITORS PICK