ഒരൊറ്റ മീനിന്‍റെ വില 22 കോടി; ഭാരം 278 കിലോ

Sebastain January 5, 2019

ടോക്കിയോ: ഭീമന്‍ ട്യൂണ മത്സ്യങ്ങളെ കോടികള്‍ നല്‍കി വാങ്ങുന്നത് ജപ്പാനിലെ സുഷി വ്യാപാരിയായ കിയോഷി കിമുറ ഇതാദ്യമായല്ല. എന്നാല്‍ ഇത്തവണ കിയോഷി വാങ്ങിയ മീനിന്‍റെ വില കേട്ടാല്‍ ശരിക്കും ഞെട്ടും. 31 ലക്ഷം ഡോളര്‍ അഥവാ 21.55 കോടി രൂപ. ടോക്കിയോവിലെ സുകിജി ഫിഷ് മാര്‍ക്കറ്റില്‍ നിന്നാണ് വിലകൂടിയ മത്സ്യത്തെ കിയോഷി സ്വന്തമാക്കിയത്.


278 കിലോയാണ് കിയോഷി വാങ്ങിയ ട്യൂണ മത്സ്യത്തിന്‍റെ ഭാരം. ജപ്പാനിലെ വടക്കന്‍ തീരത്ത് നിന്നാണ് ഈ ഭീമന്‍ മത്സ്യത്തെ പിടികൂടിയത്. 2013ല്‍ അദ്ദേഹം 10 കോടിയോളം മുടക്കി ഭീമന്‍ ട്യൂണ മത്സ്യത്തെ വാങ്ങിയത് വാര്‍ത്തയായിരുന്നു.

സുഷി ഭക്ഷണങ്ങള്‍ വിളന്പുന്ന റസ്റ്റോറന്‍റ് ശ്യംഖലയുടെ ഉടമയാണ് കിയോഷി. 1935ല്‍ പ്രവര്‍ത്തനം ആരംഭിച്ച സുകിജിയില്‍ എല്ലാ ദിവസവും ട്യൂണ മത്സ്യങ്ങള്‍ ലേലത്തില്‍ വില്‍ക്കാറുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ ട്യൂണ മത്സ്യങ്ങള്‍ ഉപയോഗിക്കുന്നത് ജപ്പാന്‍കാരാണ്. കറുത്ത നിറമുളള ട്യൂണയ്ക്കാണ് ജപ്പാനില്‍ ആവശ്യക്കാരേറെ. ഇത് കിട്ടാന്‍ പ്രയാസമുളളതിനാല്‍ കറുത്ത വജ്രം എന്നാണ് ഇത്തരം ട്യൂണകളെ അവര്‍ വിളിക്കുന്നത്.

Read more about:
RELATED POSTS
EDITORS PICK