ഭക്ഷണം കഴിച്ചാല്‍ ഈ അഞ്ചു കാര്യങ്ങള്‍ ചെയ്യരുത്, ശ്രദ്ധിക്കൂ

Sruthi January 6, 2019
food

ഭക്ഷണം കഴിച്ചയുടന്‍ ചിലര്‍ പല ആരോഗ്യത്തിന് ഹാനികരമായ കാര്യങ്ങളും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഫലം വിപരീതമാകും. ഭക്ഷണം കഴിച്ചാല്‍ എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്ന് കൃത്യമായി അറിഞ്ഞിരിക്കണം.food-eating1.പുകവലി
ചിലര്‍ ഭക്ഷണം കഴിച്ച ശേഷം പുകവലിക്കാറുണ്ട്. ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടന്‍ പുകവലിച്ചാല്‍ കരളിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കാമെന്ന് മിക്ക പഠനങ്ങളും പറയുന്നു.ആഹാരം കഴിഞ്ഞ ഉടന്‍ പുകവലിച്ചാല്‍ ആമാശയങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ വരാം. പുകവലിക്കുമ്പോള്‍ നിക്കോട്ടിന്‍ രക്തത്തില്‍ കലരുകയും ദഹനവ്യവസ്ഥയെ ബാധിക്കുകയും ചെയ്യും.smoking.2.ചായകുടി
ഭക്ഷണം കഴിച്ച ശേഷം ഉടനെ ചായ കുടിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ചായ കുടിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുക ചെയ്യും. ചായയിലും കാപ്പിയിലുമുള്ള രാസവസ്തുക്കള്‍ ശരീരത്തിലെ ഇരുമ്പിനെ ആഗിരണം ചെയ്യും. ആഹാരം കഴിച്ച ശേഷം ചായ കുടിക്കുന്നത് ക്ഷീണം കൂട്ടാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.tea3.പഴങ്ങള്‍
പഴങ്ങള്‍ ആരോഗ്യകരം തന്നെ. എന്നാല്‍ ഉച്ചയൂണിനോ അത്താഴത്തിനോ ശേഷം പഴം കഴിക്കാന്‍ പാടില്ല. അത് ദോഷം ചെയ്യും. ഭക്ഷണ ശേഷം പഴങ്ങള്‍ കഴിച്ചാല്‍ അത് ദഹിക്കാതെ കിടക്കുകയും പുളിച്ച് തികട്ടല്‍ വരികയും ചെയ്യും. നെഞ്ചെരിച്ചില്‍, ദഹനക്കേട് ഇവയെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്.fruits4.ഉടനെ കിടക്കരുത്
ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടന്‍ ഉറങ്ങാന്‍ പോകുന്നവരെ കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ്. ഇത്തരക്കാരില്‍ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്ന് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ പറയുന്നത്. അത് കൂടാതെ, സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.sleep5.കുളിക്കരുത്
ഭക്ഷണം കഴിച്ച് കുളിച്ച് കിടക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍, അത് നല്ലതല്ല. ആഹാരം കഴിച്ച് കഴിഞ്ഞ ഉടന്‍ കുളിച്ചാല്‍ ശരീര താപനില കുളിക്കുന്ന വെള്ളത്തിന്റെ താപനിലയോളം ഉയരുന്നു. വെള്ളം ദേഹത്ത് പറ്റുമ്പോള്‍ തലച്ചോറ്, ശരീര താപനിലയിലുള്ള ഈ വ്യത്യാസം മനസിലാക്കുകയും ചര്‍മത്തിലേക്കുള്ള രക്തപ്രവാഹം കൂട്ടി താപനില സാധാരണ നിലയില്‍ ആക്കുകയും ചെയ്യും.

ഭക്ഷണം പാക്ക് ചെയ്യുന്ന കടലാസ്, പ്ലാസ്റ്റിക് എന്നിവയ്ക്ക് നിരോധനം

Tags: ,
Read more about:
EDITORS PICK