കെമിക്കല്‍ സണ്‍സ്‌ക്രീന്‍ പാടേ ഒഴിവാക്കൂ, പ്രകൃതിദത്തമായ സണ്‍സ്‌ക്രീന്‍ ഉണ്ടാക്കാം

Sruthi January 7, 2019
sunscreen

പുറത്തേക്കുള്ള യാത്രയില്‍ എല്ലാവര്‍ക്കും പേടി ചര്‍മ്മത്തെയാണ്. വെയിലും പൊടിയും ചര്‍മ്മത്തെ തളര്‍ത്തുന്നു. ഇതിനെ തടയാന്‍ പലരും സണ്‍സ്‌ക്രീന്‍ പുരട്ടുന്നതാണ് പതിവ്. ഇത്തരം കെമിക്കല്‍ നിറഞ്ഞ സണ്‍സ്‌ക്രീന്‍ നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നുണ്ടോ?Sunscreenനിങ്ങള്‍ക്ക് വീട്ടില്‍നിന്നു തന്നെ സണ്‍സ്‌ക്രീന്‍ ഉണ്ടാക്കാമല്ലോ? തികച്ചും പ്രകൃതിദത്തമായ രീതിയില്‍. മലയാളികള്‍ക്ക് സുലഭമാണ് തേങ്ങ. തേങ്ങയിലെ വെള്ളം കൊണ്ട് എന്നും രാവിലെ മുഖം കുഴുകുക. തേങ്ങാവെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് ചര്‍മ്മത്തിന് നിറവും തിളക്കവും ലഭിക്കുന്നതിന് ഉത്തമമായ വഴിയാണ്.sunscreenജീരകവും ഉപ്പും നമ്മുടെ അടുക്കളയില്‍ സുലഭമാണ്. ജീരകവും ഉപ്പും സമം ചേര്‍ത്ത് അരച്ച് മുഖത്ത് തേയ്ക്കുന്നതും മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതിനും ഫ്രിക്കിള്‍സ് ഇല്ലാതാക്കാനും ഇത് സഹായിക്കും.saltഉണക്കമുന്തിരിയും തേനും പഴവും പഞ്ചസാരയും നെയ്യില്‍ ചേര്‍ത്ത് എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുക. ഇത് മുഖത്തിന് നിറവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കും.

ശരീരത്തിലെ ചുണങ്ങിനെ പ്രതിരോധിക്കാൻ അറിഞ്ഞിരിക്കൂ ഈ കാര്യങ്ങൾ

പ്രകൃതിദത്തമായ സ്‌ക്രബ്ബറായി പഞ്ചസാര ഉപയോഗിക്കാവുന്നതാണ്. പൊടിച്ച പഞ്ചസാര മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ശേഷം ഇത് കഴുകിക്കളയാം. എല്ലാം പരീക്ഷിച്ചു നോക്കൂ, മാറ്റം മനസ്സിലാക്കാം..

Read more about:
EDITORS PICK