ശരീരത്തിലെ ചുണങ്ങിനെ പ്രതിരോധിക്കാൻ അറിഞ്ഞിരിക്കൂ ഈ കാര്യങ്ങൾ

Pavithra Janardhanan January 7, 2019

ചര്‍മ്മ രോഗങ്ങളില്‍ പേടിക്കേണ്ട ഒന്നാണ് ചുണങ്ങ്. മഞ്ഞള്‍പ്പൊടി പാലില്‍ കലക്കി ചുണങ്ങുള്ള സ്ഥലത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. വെള്ളരിക്കനീര് ചുണങ്ങു ബാധിച്ചിടങ്ങളില്‍ വട്ടത്തില്‍ അരിഞ്ഞു വയ്ക്കുന്നതു ഗുണം നല്‍കും.

ചെറു നാരങ്ങ നീരില്‍ തേന്‍ചേര്‍ത്തും പുരട്ടാം. ബദാം അരച്ച് തേന്‍ ചേര്‍ത്തു ചുണങ്ങുള്ളിടത്തു പുരട്ടാം. ചന്ദനപ്പൊടി, പനിനീര് എന്നിവ കലക്കി ചുണങ്ങുള്ളിടങ്ങളില്‍ പുരട്ടുന്നത് ഗുണം ചെയ്യും. സവാള ജ്യൂസ്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ കലര്‍ത്തി ചുണങ്ങുള്ളിടത്തു പുരട്ടാം. ഇത് ചുണങ്ങിന് പരിഹാരം കാണുന്നു.

Tags:
Read more about:
EDITORS PICK