സ്വര്‍ണമോ കഞ്ചാവോ അല്ല, 45കാരന്റെ ട്രൗസറില്‍ നിന്ന് പിടികൂടിയത് നാല് പൂച്ചക്കുട്ടികളെ

Sruthi January 8, 2019
cats

സ്വര്‍ണം, കഞ്ചാവ്, പണം തുടങ്ങിയവയൊക്കെ കടത്തുന്നത് സാധാരണയായി കേള്‍ക്കുന്നതാണ്. ഇവിടെ കടത്തിയത് പൂച്ചക്കുട്ടികളെയാണ്. സിംഗപ്പൂര്‍ എമിഗ്രേഷന്‍ പിടികൂടിയത് ട്രൗസറില്‍ കടത്തിയ പൂച്ചക്കുട്ടികളെ ആണ്. നാല് പൂച്ചക്കുട്ടികളെ ആണ് 45കാരന്റെ കയ്യില്‍ നിന്നും പിടികൂടിയത്.small-catസിംഗപ്പൂര്‍-മലേഷ്യന്‍ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നുമാണ് പൊലീസ് പൂച്ചകളുമായി യുവാക്കളെ പിടികൂടിയത്. ഇവരുടെ കാര്‍ പരിശോധിച്ചപ്പോള്‍ പൂച്ചയുടെ കരച്ചില്‍ കേട്ടാണ് ഇവരെ പിടികൂടിയത്. ആദ്യമായാണ് പൂച്ചകളെ കടത്തിയത് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.പൂച്ചയെ സിംഗപ്പൂരില്‍ വളര്‍ത്തു മൃഗം എന്ന രീതിയില്‍ വില്‍ക്കാന്‍ കഴിയില്ലെന്നും എന്തിനാണ് കൊണ്ടു വന്നതെന്ന് അറിയില്ലെന്നും പൊലീസ് പറയുന്നു. പൂച്ചകള്‍ ഇപ്പോള്‍ സുരക്ഷിതര്‍ ആണ്.

ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Tags: , ,
Read more about:
EDITORS PICK