ഡെങ്കിപ്പനിയില്‍ വിറച്ച് പ്രവാസികള്‍, 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു

Sruthi January 9, 2019
dengue-fever

ഡെങ്കിപ്പനി പേടിയില്‍ ആശങ്കയുണര്‍ത്തി ഒമാന്‍. ഇതുവരെ 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുകയാണ്. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്തി കൊതുകകളുടെ വര്‍ദ്ധനവാണ് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം.dengue-feverമസ്‌കത്ത് നഗരസഭയുമായി ചേര്‍ന്ന് ആരോഗ്യ മന്ത്രാലയം കൊതുക് നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്.Mosquitoക്യാമ്പയിനില്‍ വീടുകളിലെ സന്ദര്‍ശനം പ്രധാനമാണെന്നും റെക്കോര്‍ഡ് സമയംകൊണ്ട് പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം ചെയ്തില്ലെങ്കില്‍ പൊതുജനാരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ഡോ. അഹ്മദ് മുഹമ്മദ് അല്‍ സൗദി പറഞ്ഞു.

തൊഴില്‍ വിസകളുടെ കാലാവധി രണ്ടു വര്‍ഷമായി നീട്ടി

Read more about:
EDITORS PICK