സിമോണ്‍ ദി ബൊവെയുടെ ജന്മവാര്‍ഷികദിനം

Pavithra Janardhanan January 9, 2019

ഇന്ന് ഫ്രഞ്ച് എഴുത്തുകാരിയും അസ്തിത്വവാദചിന്തകയും സ്ത്രീവാദിയും സാമൂഹികസൈദ്ധാന്തികയും ആയിരുന്ന സിമോണ്‍ ദി ബൊവെയുടെ ജന്മവാര്‍ഷികദിനം . 1908 ജനുവരി ഒന്‍പതിന് പാരിസിലായിരുന്നു ജനനം. 15 വയസ്സാകുമ്പോള്‍ത്തന്നെ സിമോന്‍ ദി ബൊവ ഒരു എഴുത്തുകാരിയാകാന്‍ തീരുമാനിച്ചിരുന്നു.

നോവലുകളും തത്ത്വചിന്ത, രാഷ്ട്രീയം, സാമൂഹികപ്രശ്‌നങ്ങള്‍ തുടങ്ങിയവയു മായി ബന്ധപ്പെട്ട പഠനങ്ങളും ഉപന്യാസങ്ങളും ജീവചരിത്രങ്ങളും നിരവധി വാല്യങ്ങള്‍ അടങ്ങുന്ന ആത്മകഥയും അവര്‍ രചിച്ചിട്ടുണ്ട്. സ്ത്രീയുടെ അടിച്ചമര്‍ത്തപ്പെടലിനെയും സമകാലീന സ്ത്രീവാദത്തിന്റെ അടിത്തറയെയും വിശദമായി അപഗ്രഥിക്കുന്ന കൃതിയാണ് സിമോണ്‍ ദി ബൊവെയുടെ സെക്കന്‍ഡ് സെക്‌സ്.1986 ഏപ്രില്‍ 14ന് ന്യൂമോണിയ ബാധയെ തുടര്‍ന്നായിരുന്നു സിമോണ്‍ ദി ബുവെയുടെ അന്ത്യം.

Read more about:
EDITORS PICK