നാല്‍പ്പത് കോടിയുടെ തട്ടിപ്പ്, രണ്ട് മലയാളികള്‍ പിടിയില്‍

Sruthi January 9, 2019
arrest

നാല്‍പ്പത് കോടിയുടെ തട്ടിപ്പ് നടത്തിയ രണ്ട് മലയാളികള്‍ പിടിയിലായി. തട്ടിപ്പില്‍ നാലംഗസംഘമാണുണ്ടായത്. ഇവരില്‍ ഹരിപ്പാട് സ്വദേശി വിച്ചു രവിയും ചങ്ങനാശ്ശേരി പുഴവാതുക്കല്‍ സ്വദേശി ജയകൃഷ്ണനുമാണ് അറസ്റ്റിലായത്.കുവൈത്തിലെ ഒരു പ്രമുഖ കമ്പനിയിലാണ് തട്ടിപ്പ് നടത്തിയത്. പ്രതികള്‍ക്കെതിരെ കമ്പനിയുടമ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്. കമ്പനിയുടെ സ്പോണ്‍സറായ കുവൈത്ത് സ്വദേശി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.സാധാരണ തൊഴിലാളികളായി ജോലിയില്‍ പ്രവേശിച്ച പ്രതികള്‍ കമ്പനിയുടെ വിശ്വസ്തരായി. തുടര്‍ന്ന് കമ്പനിയുടെ അക്കൗണ്ടില്‍ കൃത്രിമം കാണിച്ചു തട്ടിപ്പ് നടത്തുകയായിരുന്നു.

വളരെ ആസൂത്രിതമായിട്ടാണ് കോടികള്‍ കമ്പനിയില്‍നിന്ന് തട്ടിയെടുത്തത്. ഏറെ വൈകിയാണ് കമ്പനിക്കുണ്ടായ വന്‍ സാമ്പത്തിക നഷ്ടം കണ്ടെത്താനായത്. തുടര്‍ന്നാണ് കോടതി നടപടികളിലേക്ക് നീങ്ങിയത്.

Tags: ,
Read more about:
EDITORS PICK