രഞ്ജി ട്രോഫി; കേരളത്തിന് നാടകീയ വിജയം

Pavithra Janardhanan January 10, 2019

രഞ്ജി ട്രോഫിയിൽ ഹിമാചല്‍ പ്രദേശ് ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം മറികടന്ന് വിജയം സ്വന്തമാക്കി കേരളം ക്വാര്‍ട്ടറില്‍ .തുടര്‍ച്ചയായ രണ്ടാം തവണയാണ് രഞ്ജി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. സീസണില്‍ കേരളത്തിന്റെ നാലാമത്തെ ജയമാണിത്.

എട്ട് മത്സരങ്ങളില്‍ 26 പോയിന്റാണ് കേരളം നേടിയത്. 297 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ കേരളത്തിനായി വിനൂപ് (96), സച്ചിന്‍ ബേബി (92), സഞ്ജു സാംസണ്‍ (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് വിസ്മയ വിജയത്തിന് അരങ്ങൊരുക്കിയത്. സ്‌കോര്‍: ഹിമാചല്‍ 297 & 285/5. കേരളം: 286 & 299/5

Read more about:
RELATED POSTS
EDITORS PICK