പത്മപ്രിയയൊക്കെ പറയുന്നത് കേട്ട് ഞാന്‍ ഞെട്ടിപ്പോയിരുന്നു, അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റായ പ്രവണതയാണെന്നും ബാബുരാജ്

Sruthi January 11, 2019
baburaj-wcc

ഡബ്ല്യുസിസിയിലെ പാര്‍വ്വതിയെയും പത്മപ്രിയയെയും രമ്യയെയും പിന്തുണച്ച് നടന്‍ ബാബുരാജ് രംഗത്ത്. അമ്മ സംഘടനയെ കുറിച്ച് മോശമായി സംസാരിച്ചതിനാലാണ് ഡബ്ല്യുസിസി അംഗങ്ങളെകുറിച്ച് താന്‍ അന്ന് അത്തരത്തില്‍ പ്രതികരിച്ചതെന്ന് ബാബുരാജ് പറയുന്നു.parvathyആ സംഘടനയിലെ പെണ്‍കുട്ടികളെല്ലാവരും തന്നെ വളരെ കഴിവുള്ളവരാണ്. പാര്‍വതി, പത്മപ്രിയ, രമ്യ തുടങ്ങി എല്ലാവരും തന്നെ മികച്ച അഭിനേത്രികളാണ്. അവര്‍ പറഞ്ഞതിലും കാര്യമില്ല എന്ന് പറയുന്നില്ലെന്നും ബാബുരാജ് പറയുന്നു.പക്ഷേ അമ്മ എന്ന സംഘടനയെ കുറിച്ച് പറഞ്ഞതാണ് എനിക്ക് ഫീലായത്. ഞാനൊക്കെ നാലഞ്ച് വട്ടം ആ സംഘടനയുടെ മീറ്റിങ്ങിന് പോയിട്ട് എന്നെ പുറത്തിറക്കി വിട്ടിട്ടുണ്ട്. അന്നൊക്കെ ഞാന്‍ ചെറിയ വേഷങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന സമയമായിരുന്നു. മെമ്പര്‍ അല്ലാത്തവര്‍ പുറത്ത് പോവൂ എന്ന് പറയുമ്പോള്‍ ഞാനും അബു സലീം തുടങ്ങിയവരും അന്ന് പുറത്ത് പോവുമായിരുന്നു. അതൊക്കെ അതിന്റേതായ രീതിയിലെ ഞങ്ങളൊക്കെ കണ്ടിട്ടുള്ളൂ.amma-meetingഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയിലേക്ക് തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്നും ബാബുരാജ് പറയുന്നു. പത്മപ്രിയയൊക്കെ ഈ വിഷയത്തെ കുറിച്ച് പഠിച്ച് പറയുന്നത് കേട്ട് ഞാന്‍ ഞെട്ടിപ്പോയിരുന്നു. നോക്കു ഞാനൊരു വക്കീലാണ്. ഇത്രയ്ക്കും ആധികാരികമായി പത്മപ്രിയ പറയുന്നത് കേട്ടപ്പോള്‍ എനിക്ക് ആ കുട്ടിയോട് വളരെയധികം സ്‌നേഹം തോന്നി.wccപ്രതികരിച്ചതിന്റെ പേരില്‍ അവര്‍ക്ക് അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റായ പ്രവണതയാണെന്നും ബാബുരാജ് പറയുന്നു. പിന്നെ പ്രശ്‌നങ്ങള്‍ പറയാനാണെങ്കില്‍ എനിക്കും ഒരുപാട് പറയാനുണ്ട്. നിരവധി സിനിമകളില്‍ നിന്നെന്നെ ഒഴിവാക്കിയിട്ടുണ്ട്. അഡ്വാന്‍സ് തന്നിട്ട് ഒഴിവാക്കിയ സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. പിന്നെ അത് പറഞ്ഞ് കരഞ്ഞ് നടക്കാന്‍ എനിക്ക് സമയമില്ല. ഒന്നു പോയാല്‍ അടുത്തത് നോക്കുമെന്നും ബാബുരാജ് പറഞ്ഞു.

ആരാധകരെ അമ്പരപ്പിച്ച് കല്യാണിയും പ്രണവും, മരയ്ക്കാറില്‍ ഇരുവരുടെയും ഗംഭീര ഡാന്‍സ്

Read more about:
EDITORS PICK