കൈലാഷ് സത്യാർത്ഥിക്ക് ജന്മദിനാശംസകൾ

Pavithra Janardhanan January 11, 2019

സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര ജേതാവായ കൈലാഷ് സത്യാര്‍ത്ഥി 1954 ജനുവരി 11ന് മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ചു. 26-ാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ഇറങ്ങിത്തിരിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ബച്പന്‍ ബചാവോ ആന്ദോളന്‍’ എന്ന സംഘടന സ്ഥാപിച്ചു.

അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ഫ്രഡ്രിക്ക് എബര്‍ട്ട് മനുഷ്യാവകാശ പുരസ്‌ക്കാരം (ജര്‍മനി ), മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ക്രിക്കറ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന് ജന്മദിനാശംസകൾ

Read more about:
EDITORS PICK