മാധ്യമപ്രവർത്തകന്റെ കൊലപാതകം: വിവാദ ആൾദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി; ജനുവരി 17ന് ശിക്ഷ വിധിക്കും

Pavithra Janardhanan January 11, 2019

മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിലും വിവാദ ആൾദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി. പഞ്ച്കുലയിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി.റാം റഹീം ഉള്‍പ്പെടെ നാല് പേരെയാണ് കുറ്റക്കാരനെന്ന് വിധിച്ചത്. ജനുവരി 17ന് കോടതി ശിക്ഷ വിധിക്കും.

2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകന്‍ ഛത്രപതിയെ ഗുര്‍മീത് വെടിവെച്ചത്. ഗുര്‍മീതിന്റെ സിര്‍സയിലുള്ള ആശ്രമത്തില്‍ സ്ത്രീകളെ ബലാത്സഗതിനു ഇരയാക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്ത് വിട്ടതിന്റെ പ്രതികാരത്തിനാണ് ഛത്രപതിയെ കൊലപ്പെടുത്തിയതെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍.നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നിരിക്കുന്നത്.

ആള്‍ദൈവം ഗുര്‍മീത്‌ അറസ്‌റ്റിലായതിന്‌ ശേഷം നടന്ന കലാപങ്ങളില്‍ ഗൂഡാലോചന നടന്നെന്ന്‌ ആരോപണം; തെരുവുകള്‍ അശാന്തമാക്കാന്‍ കോടികള്‍ ഒഴുക്കി

Read more about:
EDITORS PICK